September 19, 2024
NCT
NewsKeralaThrissur News

അങ്ങാടികുരുവിദിനാചരണവും – പറവകൾക്ക് കുടിനീർ പാത്ര വിതരണവും നടത്തി.

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിൽ എന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി വംശനാശം വന്നുകൊണ്ടിരിക്കുന്ന അങ്ങാടി കുരുവിദിനാചരണവും , ഈ കടുത്ത വേനൽക്കാലത്ത് കുടിവെള്ളം കിട്ടാതെ അലയുന്ന പക്ഷിമൃഗാദികൾക്ക് കുടിവെള്ളം കൊടുക്കുവാനുള്ള പാത്രം വാർഡിലെ 100 വീടുകളിലേക്ക് നൽകുന്നതിന്റെ ഉദ്ഘാടനവും നടത്തി .

ഈ വർഷം നൂറ് വീടുകളിലേക്ക് നൽകുന്നതോടെ 400 വീടുകളിൽ കുടിനീർ പാത്രങ്ങൾ എത്തിച്ച് മാതൃകയാകുകയാണ് ഗ്രാമ പഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ. പ്രകൃതിയിൽ ഇഴുകി ചേരുന്ന മൺചട്ടിയും , ചകിരി കയറും ഉപയോഗിക്കുന്നതു മൂലം പ്ലാസ്റ്റിക് മുക്ത സന്ദേശവും നൽകിയാണ് മുന്നോട്ട് പോകുന്നത് .താന്ന്യം കൃഷിഭവനു സമീപം കണ്ണൻ വേളേക്കാട്ടിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു.

ആവണങ്ങാട്ടിൽ കളരി അഡ്വ. ഏ.യു .രഘുരാമൻ പണിക്കർ കുടിനീർ പാത്രത്തിലേക്ക് ജലം പകർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് വീടുകളിലേക്കുള്ള വിതരണവും നടത്തി . സിനിമ സംവിധായകൻ കപിൽ ചാഴൂർ മുഖ്യപ്രഭാഷണം നടത്തി , എഡിഎസ് പ്രസിഡന്റ് വിജയപ്രകാശൻ , അംഗൻവാടി ടീച്ചർമാരായ ഉഷ എൻ.എസ്, സതി രംഗൻ , ദേവദാസ് കൊട്ടേക്കാട്ട് എന്നിവർ പ്രസംഗിച്ചു . റിജു കണക്കന്തറ , ബിനി കണ്ണൻ ,രതീഷ് വേളൂക്കര ,രേണുക റിജു എന്നിവർ നേതൃത്വം നൽകി

Related posts

ചേർപ്പ് ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരുടെ അടിയന്തിര ശ്രദ്ധക്ക്.

murali

 മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചു.

murali

ഞമനേങ്ങാട് ചേമ്പിൽ പുഷ്പാകരൻ ഭാര്യ ഉഷ നിര്യാതയായി.

murali
error: Content is protected !!