NCT
KeralaNewsThrissur News

തളിക്കുളം വ്യവസായ സമുച്ചയം; അഞ്ചു കോടി രൂപ അനുവദിച്ചു.

നാട്ടിക നിയോജക മണ്ഡലത്തിലെ ബജറ്റ് പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ തളിക്കുളം ബ്ലോക്ക് വ്യവസായ സമുച്ചയ നിര്‍മാണത്തിന് അഞ്ചു കോടി രൂപ അനുവദിച്ചതായി സി സി മുകുന്ദന്‍ എംഎല്‍എ അറിയിച്ചു. 2022-23 ലെ ബജറ്റിലെ സര്‍ദാര്‍ സാംസ്‌കാരിക സമുച്ചയത്തിന് പകരമായാണ് തളിക്കുളം വ്യവസായ സമുച്ചയം ഉള്‍പ്പെടുത്തിയത്.

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ പുറകിലുള്ള സ്ഥലത്ത് നിര്‍മിക്കുന്ന കെട്ടിടം പ്രദേശത്തെ വ്യവസായ വികസനത്തിന് കരുത്താകും. പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. എസ്റ്റിമേറ്റും മറ്റു അനുബന്ധ രേഖകളും തയ്യാറാക്കി പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് പൊതുമരാത്ത് വകുപ്പ്.

Related posts

കേന്ദ്ര ബഡ്ജറ്റ് കേരളവിരുദ്ധം: സിപിഐഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

murali

അനുസ്മരിച്ചു.

murali

ലോകസഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ പ്രത്യേക സ്ക്വാഡുകളുടെ വാഹന പരിശോധന തുടങ്ങി.

murali
error: Content is protected !!