September 19, 2024
NCT
KeralaNewsThrissur News

സി എ എ: പ്രതിഷേധം അലയടിച്ച് യൂത്ത് ലീഗിന്റെ ഫ്രീഡം മാർച്ച്‌.

വാടാനപ്പള്ളി : സി എ എ വിജ്ഞാപനത്തിനെതിരെ വാടാനപ്പള്ളിയിൽ നടന്ന മുസ്‌ലിം യൂത്ത് ലീഗ് ഫ്രീഡം മാർച്ചിൽ പ്രതിഷേധം അലയടിച്ചു. മണലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രി 10 മണിക്കായിരുന്നു മാർച്ച്‌. ജില്ല പ്രസിഡണ്ട്‌ എ എം സനൗഫൽ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനാണ് സി എ എ വിജ്ഞാപനമെന്ന് സനൗഫൽ പറഞ്ഞു. ഇത് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പദ്ധതിയാണ്. ഇന്ത്യയുടെ ഹൃദയത്തെ രണ്ടായി പിളർക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. പൗരത്വ നിയമത്തെ സർവ ശക്തിയുമുപയോഗിച്ച് ചെറുക്കുമെന്നും സനൗഫൽ കൂട്ടിച്ചേർത്തു. ആളൂക്കാരൻ ജ്വല്ലറി പരിസരത്ത് നിന്നാരംഭിച്ച മാർച്ച്‌ ചിലങ്ക ജങ്ഷൻ ചുറ്റി വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിനു മുന്നിൽ സമാപിച്ചു.

നിയോജക മണ്ഡലം പ്രസിഡണ്ട്‌ ബി കെ സമീർ തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി എം മുഹമ്മദ്‌ സമാൻ, മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി എം ഷെരീഫ്, സൈഫുദ്ദീൻ വെന്മേനാട്, എ വൈ ഹർഷാദ്, പി കെ അഹമ്മദ്, ആർ എ അബ്ദുൽ മജീദ്, പി എ ഷാഹുൽ ഹമീദ്,സുൽഫിക്കറലി തങ്ങൾ,ആർ എച്ച് ഹാഷിം,കെ എസ് ഹുസ്സൻ എം പി മുഹിയുദ്ദീൻ, പ്രസംഗിച്ചു.

Related posts

കോൺഗ്രസ്‌ സമരം ഫലം കണ്ടു. നാട്ടിക കുടുംബാരോഗ്യ കേന്ദ്രം ഇനി മുതൽ വൈകീട്ട് 6 മണി വരെ പ്രവർത്തിക്കും.

murali

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

murali

ജപ്തി നടപടി നേരിട്ട കുടുംബത്തോട് പൊലിസ് മോശമായി പെരുമാറിയതിൽ വ്യാപക പ്രതിഷേധം.

murali
error: Content is protected !!