September 20, 2024
NCT
KeralaNewsThrissur News

ഗുരുവായൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും മോഷ്ടിച്ച 32,40,650 രൂപയും കണ്ടെടുത്തു.

ഗുരുവായൂർ പടിഞ്ഞാറെ നട ഗാന്ധിനഗറിലുള്ള എൽ ആൻഡ് ടി മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ലോക്കറിൽ നിന്നും മോഷണം പോയ മുപ്പത്തിരണ്ട് ലക്ഷത്തി നാൽപ്പതിനായിരത്തി അറന്നൂറ്റി അൻപത് രൂപ പോലീസ് കണ്ടെടുത്തു. പ്രതി തൃശൂർ അമല നഗർ സ്വദേശി തൊഴുത്തും പറമ്പിൽ അശോഷ് ജോയ് (34) യെ രണ്ടു ദിവസം മുൻപ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതി മോഷണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ഹെൽമറ്റും, ഷൂസും, ലോക്കർ തുറക്കാൻ ഉപയോഗിച്ച താക്കോൽ എന്നിവ മുണ്ടൂർ വരടിയത്തുള്ള ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും കണ്ടെടുത്തു.

ഗുരുവായൂർ പോലീസ് അസി. കമ്മീഷണർ സി. സുന്ദരൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് സബ് ഇൻസ്പെക്ടർ വി.പി. അഷ്റഫ്, സബ് ഇൻസ്പെക്ടർ കെ. ഗിരി, അസി. സബ് ഇൻസ്പെക്ടർമാരായ ജോബി ജോർജ്ജ്, സാജൻ, വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ മിനി, സിവിൽ പോലീസ് ഓഫീസർ സരിൽ എന്നിവരാണ് വീടുകൾ പരിരോധന നടത്തി പണം കണ്ടെടുത്തത്.

Related posts

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തൃശൂര്‍ ജില്ല നാളെ പോളിങ് ബൂത്തിലേക്ക്.

murali

പാവറട്ടിയിൽ നിന്ന് കാണാതായ മൂന്നു വിദ്യാർത്ഥികളെയും കണ്ടെത്തി.

murali

വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി.

murali
error: Content is protected !!