September 19, 2024
NCT
KeralaNewsThrissur News

ചേർപ്പിൽ ഷോക്കേറ്റ് 4 പശുക്കൾ ചത്തു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.

ചേർപ്പ് വെസ്റ്റ് പ്രദേശത്ത് താമസിക്കുന്ന വല്ലച്ചിറക്കാരൻ തോമസ് എന്ന വ്യക്തിയുടെ 5 പശുക്കളിൽ 4 പശുക്കൾ വൈദ്യുതാഘാതമേറ്റ് ചത്തു. രാവിലെ പാൽ കറവിനിടെയാണ് സംഭവം , 3 പശുക്കളെ കറവ് നടത്തി കൊണ്ടിരിക്കെ തൊഴുത്തിലെ കറൻ്റ് കണക്ഷനിൽ നിന്നും വൈദ്യുതാഘാതമേറ്റ് തോമസിൻ്റെ മേലേക്ക് പശുക്കൾ വീഴുകയായിരുന്നു.
വീഴ്ചയിൽ കണക്ഷൻ വിച്ഛേദിക്കപ്പെട്ടതിനാൽ പശുക്കളുടെ ഇടയിൽപ്പെട്ട തോമസ് രക്ഷപ്പെട്ടു.

സി സി മുകുന്ദൻ എംഎൽഎ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് , വിവിധ ജന പ്രതിനിധികൾ മൃഗസംരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടുക്കാരുടെ സഹായത്തോടെ പശുക്കളെ തൊഴുത്തിൽ നിന്ന് എടുത്തു.
പോസ്റ്റ്മോർട്ടം നടപടികൾ ശേഷം പശുക്കളുടെ മൃതദ്ദേഹം സംസ്കരിക്കും .

മൃഗസംരക്ഷണ – ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുമായി സി സി മുകുന്ദൻ എംഎൽ എ ബന്ധപ്പെട്ടതായും സർക്കാരിൽ നിന്നുള്ള പരമാവധി ധനസഹായം ഉറപ്പ് വരുത്തുമെന്നും സ്ഥലം സന്ദർശിച്ച എംഎൽഎ പറഞ്ഞു

Related posts

അധ്യാപക പുരസ്ക്കാരതുക സ്നേഹ സമ്മാനമായി നൽകി കെ.എൽ മനോഹിത് മാസ്റ്റർ.

murali

മുഹമ്മദ് നിഷാമിന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന.

murali

ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു.

murali
error: Content is protected !!