September 19, 2024
NCT
KeralaNewsThrissur News

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിലെ അൾത്താരയിൽ പെസഹാദിനത്തിൽ ഒരുക്കിയ തിരുഹൃദയശിൽപം ശ്രദ്ധേയമായി.

അരിമ്പൂർ : എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിലെ അൾത്താരയിൽ  പെസഹാദിനത്തിൽ ഒരുക്കിയ തിരുഹൃദയശിൽപം ശ്രദ്ധേയമായി.
മുൾക്കീരടം തറഞ്ഞിറങ്ങുന്ന തിരുഹൃദയത്തിൽ നിന്നു രക്തത്തുള്ളികൾ കാസയിലേക്ക് വീഴുന്നതും ഇരുവശത്തു മാലാഖമാർ തിരുഹൃദയത്തെ സ്തുതിച്ച് വണങ്ങി നിൽക്കുന്നതാണ് ശിൽപം. ഇടവകാംഗ മായ ബാബു കളപ്പുരയ്ക്കൽ തെർമോക്കോളിലാണ് ഈ ശിൽപം ഒരുക്കിയിട്ടുള്ളത്.

രാവിലെ 6.30 മുതൽ കാൽ കഴുകൽ ശുശ്രൂഷ, പെസഹാ ദിവ്യബലി, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടന്നു. വികാരി ഫാ. റോയ് ജോസഫ് വടക്കൻ മുഖ്യ കാർമികത്വം വഹിച്ചു. അസി.വികാരി ഫാ.ജിയോ വേലൂക്കാരൻ സഹ കാർമികനായി. തുടർന്ന് ആരാധനയായിരുന്നു. 26 കുടുംബ സമ്മേളന യൂണിറ്റുകൾ, 18 സംഘടനകൾ എന്നിങ്ങനെ 44 സംഘങ്ങളാണ് പകൽ മുഴുവൻ ആരാധന നടത്തിയത്.

കുടുംബസമ്മേളനയൂണിറ്റുകളിൽ നിന്നുള്ള കുരിശിൻ്റെ വഴി പരിഹാര പ്രദക്ഷിണം വൈകിട്ട് പള്ളിയിൽ സമാപിച്ചു. രാത്രി 7 മുതൽ 8 വരെ പൊതു ആരാധന നടത്തി. തുടർന്ന് ഇടവകയിലും വീടുകളിലും അപ്പം മുറിക്കൽ ശുശ്രൂഷ നടത്തി.

ദുഖവെള്ളി യാഴ്ച്ച രാവിലെ തിരുക്കർമ്മങ്ങൾ. ഉച്ചതിരിഞ്ഞ് 4 ന് കുരിശിൻ്റെ വഴി പരിഹാര പ്രദക്ഷിണം. 14 സ്ഥലങ്ങളിൽ കുരിശുയാത്രയും കുരിശേറ്റവും കല്ലറയിൽ യേശുവിനെ സംസ്ക്കരിക്കന്നതുമായ ദൃശ്യാവിഷ്ക്കാരങ്ങൾ അരങ്ങേറും.

50 പേർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദു:ഖശനി രാവിലെ 7 ന് തിരുക്കർമ്മങ്ങൾ. കുർബാന.മാമോദീസ വൃത നവീകരണം. ഈസ്റ്റർ ദിനത്തിൽ പുലർച്ചെ 2.30 ന് ഈസ്റ്റർ തിരുക്കർമ്മങ്ങൾ, ദൃശ്യാവിഷ്ക്കാരം. തുടർന്ന് ആഘോഷമായ ദിവ്യബലി, നോമ്പ് വീടൽ. രാവിലെ 7 ന് കുർബാന

Related posts

സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ ലഹരി മരുന്ന് വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി ഒരാള്‍ പിടിയില്‍.

murali

ജർമ്മൻ സംഘം പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ സ്ഥിതി ചെയ്യുന്ന അർണോസ് പാതിരിയുടെ കബറിടം സന്ദർശിച്ചു.

murali

കൊടുങ്ങല്ലൂരിൽ ഡോക്ടറെ ആക്രമിച്ച് പണം കവരാൻ ശ്രമിച്ച മൂന്ന് അംഗ സംഘം പിടിയിൽ.

murali
error: Content is protected !!