September 19, 2024
NCT
KeralaNewsThrissur News

ചേർപ്പിൽ സ്കൂട്ടർ യാത്രികന് സൂര്യാഘാതമേറ്റു.

ചേർപ്പ് : സ്കൂട്ടറിൽ യാത്ര ചെയ്യവേ യുവാവിന് സൂര്യാഘാതമേറ്റു. ചേർപ്പ് സർവീസ് സഹകരണ ബാങ്കിന് സമീപം സ്ഥാപനം നടത്തുന്ന ചാത്തകുടം വടക്കേപുരയ്ക്കൽ രതീഷിനാണ് പൊള്ളലേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെ പൂച്ചുണ്ണിപാടം ഭാഗത്തേക്ക് യാത്ര ചെയ്യവേ തിരുവുള്ളക്കാവ് തെക്കേനടയ്ക്ക് സമീപത്ത് വെച്ചാണ് സംഭവം.

ശരീരത്തിൽ നീറ്റൽ അനുഭവപ്പെട്ടെങ്കിലും രതീഷ്  കാര്യമാക്കിയില്ല. രാത്രി വീട്ടിലെത്തിയപ്പോൾ രണ്ട് കയ്യിലും കാലിലും ചെറിയ പോളകൾ ഉണ്ടായി. പിന്നീട്  പോളകള്‍  വലുതായി വ്യാപിക്കുകയായിരുന്നു. ഇന്ന് രാവിലെ ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തി രതീഷ് ചികിത്സ തേടി.

കണ്ണൂരിലും ഒരാൾക്ക് സൂര്യാതപമേറ്റിട്ടുണ്ട്. ഇരു കാലുകൾക്കുമാണ് പൊള്ളലേറ്റത്. ഇന്ന് പത്ത് ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Related posts

സ്വർണ്ണം തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത് ഓടിയ പ്രതികൾ ട്രെയിൻ തട്ടി പുഴയിൽ ചാടി: ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തു.

murali

ആറാട്ടുപുഴ പൂരത്തിന് കൈപ്പന്തങ്ങൾ ഒരുങ്ങി.

murali

തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ മകീര്യം പുറപ്പാട് 17ന്, ഒരുക്കങ്ങള്‍ പൂർത്തിയായി.

murali
error: Content is protected !!