September 19, 2024
NCT
KeralaNewsThrissur News

പെരിഞ്ഞനം ബീച്ചിൽ ശക്തമായ കടലേറ്റം.

പെരിഞ്ഞനം ബീച്ചിൽ ശക്തമായ കടലേറ്റം, വൻ നാശനഷ്ടം. പെരിഞ്ഞനം സമിതി ബീച്ചിലാണ് കൂടുതൽ നാശ നഷ്ടം. ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ തുടങ്ങിയ കടലേറ്റം ഇപ്പോഴും തുടരുകയാണ്. കരയിലേക്ക് വൻ തോതിൽ ആണ് വെള്ളം കയറുന്നത്. നിരവധി വള്ളങ്ങളുടെ  വലകൾ പൂർണമായും നശിച്ചു.

പെരിഞ്ഞനം വെസ്റ്റ് – പന്തൽക്കടവ് മുതൽ മതിലകം കൂളിമുട്ടം ഭജനമഠം കടപ്പുറം വരെയുളള തീരത്ത് കടൽ കരയിലേയ്ക്ക് ഇരച്ചു കയറി. കടപ്പുറത്ത് ഉണ്ടായിരുന്നവരുടെ അവസരോചിതമായ ഇടപെടൽ മൂലം വള്ളങ്ങൾ നീക്കി വെക്കാനായി. വള്ളം നീക്കി വെക്കുന്നതിനിടെ ഒരു തൊഴിലാളി അപകടത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

Related posts

ആറാട്ടുപുഴ പൂരം: അന്തിക്കാട് – ചൂരക്കോട് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു.

murali

ഇരിങ്ങാലക്കുട മൂർക്കനാട് കത്തിക്കുത്ത്; മരണം രണ്ടായി.

murali

ചേറ്റുവ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!