NCT
KeralaNewsThrissur News

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ടി. ടി. ഇ. യെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം; കൊലക്കുറ്റം ചുമത്തി.

തൃ​ശൂർ : വെളപ്പായയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ടി.ടി.ഇ വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ട്രെയിനിൽ നിന്ന് പ്രതി രജനീകാന്ത് തള്ളിയിട്ടതെന്ന് എഫ്‌.ഐ.ആർ. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു.

പിഴ ആവശ്യപ്പെട്ടതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് എഫ്‌.ഐ.ആറിൽ പറയുന്നു. എറണാകുളത്ത് നിന്നാണ് പ്രതി രജനീകാന്ത് ട്രെയിനിൽ കയറുന്നത്. തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷൻ എത്തുന്നതിന് മുൻപാണ് ടിക്കറ്റിനെ സംബന്ധിച്ച് തർക്കം ഉണ്ടാകുന്നത്. പ്രതി ടിക്കറ്റ് എടുത്തിരുന്നില്ല. തുടർന്ന് പിഴ ഒടുക്കാൻ വിനോദ് ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പിഴ അടപ്പിച്ച ശേഷം വിനോദ് വാതിലിന് അഭിമുഖമായി നിൽക്കുകയായിരുന്നു. പിന്നാലെ ഇരുകൈകളും ഉപയോഗിച്ച് വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. പ്രതി രജനീകാന്ത് (42)ഒഡിഷ സ്വദേശിയാണ്. പ്രതി സംഭവം നടക്കുമ്പോൾ മദ്യലഹരിയിൽ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്.

റെയിൽവേ ട്രാക്കിൽ വീണ വിനോദിന്റെ ദേഹത്ത് കൂടി മറ്റൊരു ട്രെയിൻ കയറിയിറങ്ങി. വിനോദിന്റെ മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ പലയിടങ്ങളിൽ നിന്നുമാണ് ലഭിച്ചത്. കാൽ അടക്കം വേർപെട്ടുപോയിരുന്നു.

കോച്ചിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരും യാത്രക്കാരുമാണ്  പ്രതിയെ തടഞ്ഞുവെച്ച ശേഷം വിവരം  റെയിവേ പോലീസിനെ അറിയിച്ചത്.  തുടര്‍ന്ന് ട്രയിന്‍ പാലക്കാടെത്തിയപ്പോള്‍ ആര്‍.പി.എഫ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  പിടിയിലായ രജനീകാന്തനെ പാലക്കാട് നിന്നും തൃശൂർ റെയിൽവേ പൊലീസിന് കൈമാറി. വിനോദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.

Related posts

കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്ത്രീയുടെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

murali

അംഗൻവാടിയിലെ ടീച്ചറമ്മക്ക് യാത്രയയപ്പിന് സ്വർണ്ണ വളനൽകി ആദരിച്ചു.

murali

ഡോക്ടർ ഹമീദ് നിര്യാതനായി.

murali
error: Content is protected !!