September 19, 2024
NCT
KeralaNewsThrissur News

ഏങ്ങണ്ടിയൂരിൽ കുടിവെള്ളം മുടങ്ങിയിട്ട് ആഴ്‌ചകൾ.

ഏങ്ങണ്ടിയൂർ : ഗ്രാമപ്പഞ്ചായത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് ആഴ്‌ചകളായി. ചേറ്റുവ ഒന്നാം വാർഡ് മന്നത്ത്-മാടക്കായി, മഹാത്മാഗാന്ധി റോഡ്, കോട്ട പരിസരം, രണ്ടാം പടന്ന, വി.എസ്. കേരളീയൻ റോഡ്, 15, 16 വാർഡുകളിലെ ചിപ്ലിമാട്, പരന്തൻമാട്, വഞ്ചിക്കടവ്, കടപ്പുറം, മീൻകടവ് മേഖലകളിലും വെള്ളക്ഷാമം രൂക്ഷമാണ്.

പഞ്ചായത്ത് തനതുഫണ്ട്‌ ഉപയോഗിച്ച് വല്ലപ്പോഴും വാഹനമെത്തുന്ന വഴിയരികിലെ വീടുകളിൽ മാത്രമാണ് വെള്ളം നൽകുന്നത്. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ പൂർത്തീകരിച്ച് കുടിവെള്ളവിതരണം കാര്യക്ഷമമാക്കാൻ ജല അതോറിറ്റിയും, ഗ്രാമപ്പഞ്ചായത്തും ജാഗ്രത കാണിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവും ഡി.സി.സി. അംഗവുമായ ഇർഷാദ് കെ. ചേറ്റുവ പറഞ്ഞു.

Related posts

ഹിവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ്; കോടികളുടെ തട്ടിപ്പു നടത്തിയ കേസിലെ ഒരു പ്രതികൂടി അറസ്റ്റിൽ.

murali

എംബിബിഎസ് ബിരുദം നേടിയ വിദ്യാർത്ഥിനിക്ക് സിപിഐഎം നാട്ടിക നാലാം വാർഡ് കമ്മിറ്റി അനുമോദനം നൽകി.

murali

ഇന്ദിരാഭവൻ അണ്ടത്തോട് രാജ്യത്തിന്റെ 78-മത് സ്വാതന്ത്ര്യദിനം ആചരിച്ചു.

murali
error: Content is protected !!