September 19, 2024
NCT
KeralaNewsThrissur News

കൊടുങ്ങല്ലൂർ ഭരണി; തിങ്കൾ, ചൊവ്വ ഗതാഗത നിയന്ത്രണം.

കൊടുങ്ങല്ലൂർ : ഭരണിയുത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഒൻപതു മുതൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. മാള ഭാഗത്തുനിന്നു കീഴ്ത്തളി വഴി കൊടുങ്ങല്ലൂരിലേക്കുള്ള വാഹനങ്ങൾ കോട്ടപ്പുറം ടോളിൽ എത്തി ബൈപാസിൽ കടക്കണം.

ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ, മാള ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള ബസുകൾ ചാപ്പാറ ജങ്ഷനിൽ ഓട്ടം അവസാനിപ്പിക്കണം. ഇരിങ്ങാലക്കുട ഭാഗത്തുനിന്നുവരുന്ന മറ്റു വാഹനങ്ങൾ കോണത്തുകുന്ന് ജങ്ഷനിൽനിന്ന് തിരിഞ്ഞ് എസ്.എൻ. പുരം വഴി ദേശീയപാത 66-ൽ പ്രവേശിക്കണം.

പറവൂരിൽനിന്ന്‌ തൃശ്ശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ലക്ഷ്മി തിേയറ്ററിനു മുൻവശത്തെ റോഡിലൂടെ മുസിരിസ് ബസ് സ്റ്റാൻഡ് വഴി കൊടുങ്ങല്ലൂർ – തൃശ്ശൂർ സംസ്ഥാനപാതയിൽ കടന്ന്‌ യാത്ര തുടരണം. ഗുരുവായൂർ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കുപോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ചന്തപ്പുരയിൽ യാത്രക്കാരെ ഇറക്കി ബൈപാസ് വഴി യാത്ര തുടരണം. മറ്റു വാഹനങ്ങൾ നേരിട്ടു ബൈപാസ് വഴി പോകണം.

എറണാകുളത്തുനിന്ന് ഗുരുവായൂർ ഭാഗത്തേക്കുള്ള പോകുന്ന വാഹനങ്ങളും ബൈപാസ് വഴി പോകണം. ഗുരുവായൂർ, അഴീക്കോട്, എറിയാട് ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്കുവരുന്ന ഓർഡിനറി ബസുകൾ നഗരസഭാ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കണം. അവിടെ നിന്നുതന്നെ ടൗണിലേക്ക് പ്രവേശിക്കാതെ യാത്ര തുടരണം.

Related posts

കെഎസ്ആർടിസി ബസ് പാടത്തേക്ക് ചെരിഞ്ഞ് അപകടം.

murali

തളിക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ ഇന്റർവ്യൂ മാറ്റിവെച്ചു.

murali

ചൂലൂർ നടൂപറമ്പിൽ ശങ്കരൻ നിര്യാതനായി.

murali
error: Content is protected !!