September 20, 2024
NCT
KeralaNewsThrissur News

ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആളൂരിൽ  നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു.

ഭരണഘടനയെ തകർത്ത് രാജ്യത്തെ പൗരത്വത്തെ മതാധിഷ്ഠിതമാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അജണ്ട രാജ്യമൊട്ടാകെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സമാപനസമ്മേളനം എ ഐ വൈ എഫ് സംസ്ഥാന പ്രസിഡണ്ട് എൻ അരുൺ ഉദ്ഘാടനം ചെയ്തു.

ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് ആർ എൽ ശ്രീലാൽ അഭിവാദ്യം ചെയ്തു.
എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ടി വി വിബിൻ അധ്യക്ഷത വഹിച്ചു.
പൊതുയോഗത്തിൽ ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ഐ വി സജിത്ത് സ്വാഗതം പറഞ്ഞു. ഇടതുപക്ഷ യുവജന നേതാക്കളായ ശരത്ചന്ദ്രൻ, വിഷ്ണുശങ്കർ, പി എസ് ശ്യാംകുമാർ, സ്വപ്ന നജിൻ, പി എസ് കൃഷ്ണകുമാർ, വിഷ്ണു പ്രഭാകർ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു.

murali

സറീന കുല്‍സുവിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു.

murali

പാലിയേക്കരയിൽ വാഹന പരിശോധനക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി.

murali
error: Content is protected !!