September 19, 2024
NCT
KeralaNewsThrissur News

വിഷു പൂജകള്‍ക്കായി ശബരിമലയിൽ 10ന് നട തുറക്കും.

പത്തനംതിട്ട : വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഏപ്രിൽ 10ന് തുറക്കും. 11മുതല്‍ 18വരെ ദിവസവും രാവിലെ നെയ്യഭിഷേകത്തിനു സൗകര്യമുണ്ട്. പുലര്‍ച്ചെ 5.30ന് അഭിഷേകം തുടങ്ങും. ഏപ്രിൽ10 വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ് ക്ഷേത്രനട തുറന്ന് ദീപം തെളിക്കും.

വിഷുക്കണി ദര്‍ശനം 14നു പുലര്‍ച്ചെ നാലു മുതല്‍ ഏഴു വരെയാണ്. ഐശ്വര്യ സമൃദ്ധിക്കായി അയ്യപ്പസ്വാമിയുടെ പുണ്യരൂപം കണികാണാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കും. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്കു വിഷുക്കൈനീട്ടവും നല്കും.

13ന് രാത്രി അത്താഴ പൂജയ്‌ക്കുശേഷം ശ്രീകോവിലില്‍ വിഷുക്കണിയൊരുക്കിയാണ് നട അടയ്‌ക്കുക. 14നു പുലര്‍ച്ചെ നാലിന് നട തുറന്ന ശേഷം ശ്രീകോവിലിലെ ദീപങ്ങള്‍ തെളിച്ച്‌ ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നെ ഭക്തര്‍ക്കു കണി കാണാന്‍ അവസരം ലഭിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 18നു രാത്രി 10നു നട അടയ്‌ക്കും.

Related posts

പഴുവിൽ പുത്തൻതോടിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നു.

murali

പോക്സോ ഉൾപ്പെടുന്ന പീഡന കേസിലെ പ്രതിയെ ഒളിവിൽ കഴിയേ 15 വർഷത്തിന് ശേഷം വാടാനപ്പള്ളി പൊലിസ് അറസ്റ്റു ചെയ്തു.

murali

വലപ്പാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വലപ്പാട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

murali
error: Content is protected !!