September 19, 2024
NCT
KeralaNewsThrissur News

തളിക്കുളത്ത് നിന്നും 12.5 ഗ്രാം എം ഡി എം എ യുമായി യുവാവിനെ പിടികൂടി.

തൃശ്ശൂർ റൂറൽ ജില്ലയിലെ വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ തളിക്കുളത്ത് നിന്നും 12.5 ഗ്രാം എം ഡി എം എ യുമായി ഒരാളെ തൃശ്ശൂർ റൂറൽ ഡാന്സാഫ് ടീമും, വാടാനപ്പിള്ളി പോലീസും ചേർന്ന് പിടികൂടി.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവ്നീത് ശർമ്മ ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം തീരദേശ ഹൈവേയിൽ തളിക്കുളം ഹൈസ്കൂളിനടുത്ത് നടത്തിയ പരിശോധനയിലാണ് സിന്തറ്റിക്ക് മാരക മയക്കുമരുന്നായ 12.5ഗ്രാമോളം എം ഡി എം എ സഹിതം വയനാട് നീലഗിരി കൊന്നച്ചല്‍ ചീരന്‍ വീട്ടില്‍  സ്റ്റാലിൻ മാത്യു (24) എന്നയാളെ പിടികൂടിയത്.

തൃശ്ശൂർ റൂറൽ ഡി സി ബി. ഡി വൈ എസ് പി എൻ. മുരളീധരൻ, കൊടുങ്ങല്ലൂർ ഡി വൈ എസ് പി സന്തോഷ് കുമാർ.എം വാടാനപ്പിള്ളി എസ് എച്ച് ഓ ബിനു. ബി എസ് എന്നിവരുടെ നേതൃത്വത്തിൽ വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീലക്ഷ്മി എസ് എം , തൃശ്ശൂർ റൂറൽ ഡാന്സാഫ് എസ് ഐ മാരായ , പ്രദീപ് സി ആർ , ജയകൃഷ്ണൻ.പി പി , സ്റ്റീഫൻ.വി ജി , ഷൈൻ. ടി ആർ , എസ് സി പി ഓ മാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി,സോണി സേവിയർ, മാനുവൽ എം വി , സി പി ഓ മാരായ നിഷാന്ത്, ഷിൻ്റോ. കെ ജെ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ് ഐ ഫ്രാൻസിസ്, ഷിജിത്, ജ്യോതിഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

പിടികൂടിയ എം ഡി എം എ  പ്രതി തീരദേശ മേഖലയിൽ മൊത്തവിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ്. പിടിയിലായ പ്രതി തീരദേശ മേഖലയിലെ സിന്തറ്റിക്ക് മയക്ക് മരുന്ന് വിപണനം നടത്തുന്ന ശൃംഖലയിലെ പ്രധാനകണ്ണിയാണ്.

അറസ്റ്റിലായ പ്രതിയെ മുൻപ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 58 ഗ്രാം എം ഡി എം എ കേസിലേക്ക് അന്വോഷിച്ചു വരുന്ന ആളാണ്. അന്വേഷണത്തിൽ പ്രതി, ബാംഗ്ലൂർ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് അറിവായിട്ടുണ്ട്. പ്രതി മയക്ക് മരുന്ന് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഉൽസവ സീസണയാതിനാൻ വൻ ഡിമാൻ്റാണ് മയക്ക്മരുന്ന് കടത്തി കൊണ്ടുവരാൻ ഇവരെ പോലെ ഉള്ളവർക്ക് പ്രചോദനമാക്കുന്നത്. ഇതിനെതിരെ പ്രതിരോധിക്കുവാൻ പോലീസ് നിരീക്ഷണം ഉർജിതമാക്കുമെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു.

Related posts

പെരിങ്ങോട്ടുകരയിൽ ബൈക്കിലെത്തിയ സംഘം വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു.

murali

യുവാവിനെ കാറിനുള്ളില്‍ കഴുത്തറത്തനിലയില്‍ കണ്ടെത്തിയ സംഭവം; ആസൂത്രിതമായ കൊലപാതകമെന്ന് പ്രാഥമിക നിഗമനം.

murali

ആശുപത്രികളിലെ പരിശോധനയില്‍ ഭക്ഷ്യവിഷബാധ കണ്ടെത്തിയാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം.

murali
error: Content is protected !!