September 20, 2024
NCT
KeralaNewsThrissur News

കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിനു സമീപം പാടത്തുനിന്ന് സ്ഫോടക വസ്തു കണ്ടെത്തി.

കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിനു സമീപം പാടത്തുനിന്ന് സ്ഫോടക വസ്തു കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനാണ് തെർമോക്കോൾ പെട്ടിയിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു ലഭിച്ചതെന്ന് നാട്ടകാർ പറയുന്നു. ഇയാൾ സ്കൂളിന് സമീപത്തേക്ക് സ്ഫോടകവസ്തു എത്തിക്കുകയായിരുന്നു.

വ്യാഴാഴ്ച്ച രാവിലെ പ്രദേശവാസി ചിറ്റഞ്ഞൂര്‍ ഭാഗത്തെ അരുപാടത്തേക്ക് നാളികേരം എടുക്കാന്‍ പോയ സമയത്താണ് സ്‌ഫോടക വസ്തു ലഭിച്ചത്.  പിന്നാലെ നാട്ടുകാർ കൗൺസിലറെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കുന്നംകുളം സന്ദർശിക്കാനിരിക്കെ  മേഖലയിൽ പോലീസ് വലിയ രീതിയിലുള്ള പരിശോധനകളും അന്വേഷണങ്ങളു നടത്തിവരികയാണ് ഇതിനിടെ ചിറ്റഞ്ഞൂരിൽ കണ്ടെത്തിയ  സ്ഫോടകവസ്തു പരിഭ്രാന്തി ഉയർത്തിയിട്ടുണ്ട്.  ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന വലിയ സ്ഫോടന ശേഷിയുള്ള വിഭാഗത്തിൽപ്പെട്ടതാണെന്നാണ് നിഗമനം. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള അന്വേഷണസംഘം  ഉടൻ സ്ഥലത്ത് എത്തും.

Related posts

വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

murali

എങ്ങണ്ടിയൂർ വ്യാപാരഭവൻ ഉൽഘാടനവും കുടുംബ സംഗമവും നടത്തി.

murali

സംസ്ഥാനത്തെ ചൂടിന് മാറ്റമില്ല; 12 ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്.

murali
error: Content is protected !!