September 20, 2024
NCT
KeralaNewsThrissur News

ബലാത്സംഗകേസിൽ പൂജാരിക്ക് 22 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

കുന്നംകുളം : ബലാത്സംഗകേസിൽ പൂജാരിക്ക് 22 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഭര്‍ത്താവിന്റെ മദ്യപാനം മാറ്റിത്തരാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി ബലാത്സംഗ ചെയ്ത പൂജാരിയെ 22 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. പെരിങ്ങണ്ടൂര്‍ പൂന്തൂട്ടില്‍  സന്തോഷ് കേശവന്‍ എന്ന സന്തോഷ് സ്വാമിയെയാണ് (34) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ്.ലിഷ ശിക്ഷിച്ചത്.

2016 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിക്കെതിരെ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസും നിലവിലുണ്ടായിരുന്നു. പേരാമംഗലം പോലിസ് ഇന്‍സ്‌പെക്ടര്‍ ബി.സന്തോഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പേരാമംഗലം സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.ലാല്‍കുമാര്‍ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സര്‍പ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്‌ളിക്ക് പ്രോസിക്കൂട്ടര്‍ കെ.എസ്. ബിനോയ് ഹാജരായി. അഡ്വ കെ.എന്‍ അശ്വതി, അഡ്വ. രഞ്ജിക, സി.പി.ഓ ഷാജു.കെ.ടി, എ.എസ്.ഐ എം.ഗീത എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

Related posts

തൃശൂർ പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു.

murali

ദേശീയപാതയിൽ ഗതാഗതക്കുരുക്ക്.

murali

പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു.

murali
error: Content is protected !!