September 19, 2024
NCT
KeralaNewsThrissur News

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഗൃഹസന്ദര്‍ശനം നടത്തി വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഇന്നുമുതല്‍ തുടങ്ങി.

കൊടുങ്ങല്ലൂർ : വീടുതേടി പോളിംഗ് ബൂത്ത് എത്തിയപ്പോൾ ചൂണ്ടുവിരലിൽ മഷി പുരട്ടി അവർ കാലേകൂട്ടി വോട്ട് രേഖപ്പെടുത്തി. ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഭിന്നശേഷിക്കാരെയും 85 വയസ്സ് കഴിഞ്ഞവരെയും വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്ന നടപടിക്ക് തുടക്കമായി.

പ്രിസൈഡിംഗ് ഓഫീസർ ഉൾപ്പടെയുള്ള ആറംഗ സംഘമാണ് വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്നത്. പോളിഗ് ബൂത്തിലേതിനു തുല്യമായ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാണ് വോട്ടിംഗ് നടത്തുക. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ 8 സ്ക്വാഡും, കയ്പമംഗലത്ത് 11 സ്ക്വാഡുമാണ് രംഗത്തുള്ളത്. നേരത്തെ അപേക്ഷ നൽകിയ അർഹരായവർക്കാണ് വീട്ടിൽ വെച്ച് വോട്ട് ചെയ്യാൻ അവസരം ലഭിക്കുന്നത്.

Related posts

പെരിഞ്ഞനത്ത് വാഹനാപകടം; ദമ്പതികൾക്ക് പരിക്ക്

murali

ഏതാണ് തങ്കം ഏതാണ് ചെമ്പ് എന്നത് വഴിയെ അറിയാം; എതിർ സ്ഥാനാർത്ഥികളുടെ പ്രചരണ രീതിയെ വിമർശിച്ച് കെ.മുരളീധരൻ.

murali

പൂച്ചയെ കാണാതായതിനെ ചൊല്ലിയുള്ള തർക്കം: പേരക്കുട്ടി മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു.

murali
error: Content is protected !!