September 19, 2024
NCT
NewsKeralaThrissur News

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങ്: 1084 പേർ വോട്ട് രേഖപെടുത്തി.

തൃശ്ശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്‌സന്റീ വോട്ടര്‍മാരിൽ 1084 പേർ ഹോം വോട്ടിങ് സംവിധാനത്തിലൂടെ വോട്ട് രേഖപെടുത്തി. ഇന്ന് (ഏപ്രിൽ 15) രാത്രി 8.30 വരെയുള്ള കണക്കാണിത്.

ജില്ലയിൽ ഭിന്നശേഷി വിഭാഗത്തിൽപെടുന്ന 5988 പേർ, 85 വയസ്സിനു മുകളിലുള്ള 12507 പേരുൾപ്പെടെ 18495 പേരാണ് ഹോം വോട്ടിങ്ങിന് അർഹരായിട്ടുള്ളത്. ഏപ്രില്‍ 21 വരെ പോലീസ്, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ, പോളിങ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വീടുകൾ സന്ദർശിച്ചാണ് വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കുന്നത്.

Related posts

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു.

murali

എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയവരെ രക്ഷിച്ചു.

murali

മൂന്നുപീടികയിൽ ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; 2 പേർ അറസ്റ്റിൽ.

murali
error: Content is protected !!