September 20, 2024
NCT
KeralaNewsThrissur News

പി. പത്മനാഭന് സംസ്‌കൃതത്തില്‍ പി.എച്ച് ഡി ലഭിച്ചു.

കുന്നംകുളം : ചാലിശേരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത അദ്ധ്യാപകനായ പി.പത്മനാഭന് ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തില്‍ നിന്നും കേരളീയ മുഹൂര്‍ത്ത ഗ്രന്ഥാനാം സമീക്ഷാത്മകമധ്യയനം എന്ന വിഷയത്തില്‍ സംസ്‌കൃതത്തില്‍ പി.എച്ച് ഡി ലഭിച്ചു.

ഡോ. പി. പദ്മനാഭന്‍ കാസര്‍കോഡ് ജില്ലയിലെ കാറളത്ത് വി.വി കൃഷ്ണമാരാരുടേയും, ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ ഡോ. സുജ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയാണ്. മകള്‍ നിരഞ്ജന പദ്മനാഭന്‍ ബി.എ വിദ്യാര്‍ത്ഥിനിയാണ്.

കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി, ഗുരുവായൂര്‍ സംസ്‌കൃത അകാദമി ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിച്ചു കൊണ്ട് സംസ്‌കൃത പ്രചാരണരംഗത്ത് സജീവമാണ്.

Related posts

നാലമ്പല ദർശനം : 1000 രൂപയ്ക്ക് “സ്പെഷ്യൽ ക്യൂ” ഒരുക്കാനുള്ള കൂടൽമാണിക്യം ദേവസ്വം തീരുമാനം വിവാദത്തിൽ.

murali

മയക്കു മരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

murali

പേരാമംഗലം പോലീസ് സ്റ്റേഷൻ ഐ.എസ്.ഓ അംഗീകാര നിറവിൽ.

murali
error: Content is protected !!