September 20, 2024
NCT
KeralaNewsThrissur News

തൃശൂർ കളക്ടറേറ്റ് പരിസരത്ത് മാതൃകാ ഹരിത പോളിങ് ബൂത്ത് ഒരുങ്ങി.

തൃശൂർ : പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് വിളിച്ചോതി കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ മാതൃകാ ഹരിത പോളിങ് ബൂത്ത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. പ്രകൃതിസൗഹൃദ തിരഞ്ഞെടുപ്പ് എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് മാതൃകാ പോളിങ് ബൂത്ത് തയ്യാറാക്കിയത്.

പനമ്പ്, മുള, വൈക്കോൽ, ഓല ഉള്‍പ്പടെ പൂര്‍ണമായും പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ഹരിത പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംശയങ്ങള്‍ തീര്‍ക്കുന്നതിനായി അറിയിപ്പുകള്‍, ലഘുലേഖ വിതരണം എന്നിവയും ബൂത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്.

എ ഡി എം ടി. മുരളി, എൽ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടർ ആൻസൺ ജോസഫ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, അസിസ്റ്റന്റ് കോഡിനേറ്റർ മുർഷിദ്, ഐ ഇ സി ഇന്റൻ ടി എസ് ആതിര, ഡി ഇ ഒ കെ എ തുളസി, യങ് പ്രൊഫഷണൽമാരായ രാഹുൽ രാജീവ്‌, ടി വി മഞ്ജു, കൃഷ്ണപ്രിയ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.

Related posts

പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ വീട്ടമ്മ മരിച്ചു.

murali

വീട്ടമ്മയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അണ്ണല്ലൂർ സ്വദേശി പ്രവീൺ അറസ്റ്റിൽ.

murali

പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ച സംഭവത്തിൽ 16 പേർക്കെതിരെ കേസെടുത്തു.

murali
error: Content is protected !!