September 19, 2024
NCT
KeralaNewsThrissur News

ചേർപ്പ് സി.എൻ.എൻ സ്കൂൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.

ഇരിങ്ങാലക്കുട : കേരളത്തിലുടനീളം എഴുപതോളം മോഷണക്കേസ്സിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാക്കര മേലില സ്വദേശി ഷെഫീഖ് മൻസിൽ റഫീഖ് എന്ന സതീഷിനെ (42 വയസ്സ്) തൃശൂർ റൂറൽ എസ്.പി.യുടെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു.

ഇക്കഴിഞ്ഞ നവംബർ പതിനെട്ടാം തിയ്യതി ചേർപ്പ് സി.എൻഎൻ സ്കൂൾ കുത്തിത്തുറന്ന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും സി.സി.ടി.വി ഉപകരണങ്ങളും മോഷ്ടിച്ച കേസ്സിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റെഫീഖ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ നവംബർ മാസം മുതൽ മുപ്പത്തേഴോളം മോഷണങ്ങൾ ചെയ്തതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിൻകുട്ടി, ഇൻസ്പെക്ടർ വി.എസ്.വിനീഷ്, എസ്.ഐ. ശ്രീലാൽ.എസ്, ടി.എ.റാഫേൽ, സീനിയർ സി.പി.ഒ മാരായ പി.എ.സരസപ്പൻ , ഇഎസ്.ജീവൻ , സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, കെ.സുനിൽകുമാർ , എം.യു.ഫൈസൽ

ചാലക്കുടി സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. സതീശൻ മടപ്പാട്ടിൽ സീനിയർ സിപിഒ മാരായ എം.ജെ.ബിനു, ഷിജോ തോമസ്, സൈബർ സെൽ സി.പി.ഒ കെ.വി.പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

എൽ.ഡി.എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് റാലിയും, പൊതുസമ്മേളനവും നടത്തി.

murali

ചേറ്റുവ ഹാർബറിൽമത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും പണിമുടക്കി പ്രതിഷേധിച്ചു.

murali

സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി.

murali
error: Content is protected !!