September 19, 2024
NCT
KeralaNewsThrissur News

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തൃശൂര്‍ ജില്ല നാളെ പോളിങ് ബൂത്തിലേക്ക്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൃശൂര്‍ ജില്ല സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ അറിയിച്ചു. നാളെ (ഏപ്രില്‍ 26) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങള്‍ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലും, കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങലൂര്‍ മണ്ഡലങ്ങള്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്. പോളിങിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി.

ജില്ലയില്‍ 26,67,221 വോട്ടര്‍മാര്‍

ജില്ലയില്‍ 13 മണ്ഡലങ്ങളിലായി 26,67,221 വോട്ടര്‍മാരാണുള്ളത്. 12,74,183 പുരുഷന്മാരും, 13,93,003 സ്ത്രീകളും, 35 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരും ഉള്‍പ്പെടുന്നു. നിയോജകമണ്ഡലം, ആണ്‍, പെണ്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ആകെ വോട്ടര്‍മാരുടെ എണ്ണം എന്നിവ യഥാക്രമം:

ചേലക്കര- 97,303 – 1,04,980 – 0 – 2,02,283
കുന്നംകുളം- 96,082- 1,04,113 – 1 – 2,00,196
ഗുരുവായൂര്‍- 1,04,957 – 1,14,969 – 3 – 2,19,929
മണലൂര്‍- 1,09,622 – 1,19,083 – 1 – 2,28,706
വടക്കാഞ്ചേരി- 1,03,285 – 1,13,932 – 4 – 2,17,221
ഒല്ലൂര്‍- 1,03,027 – 1,11,218 – 2 – 2,14,247
തൃശൂര്‍- 89,331 – 99,910 – 4 – 1,89,245
നാട്ടിക- 1,03,535 – 1,15,164 – 6 – 2,18,705
കൈപ്പമംഗലം- 83,054 – 94,764 – 7 – 1,77,825
ഇരിങ്ങാലക്കുട- 98,510 – 1,08,680 – 4 – 2,07,194
പുതുക്കാട്- 99,335 – 1,05,694 – 0 – 2,05,029
ചാലക്കുടി- 93,616 – 1,00,522 – 2 – 1,94,140
കൊടുങ്ങലൂര്‍- 92,526 – 99,974 – 1 – 1,92,501

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 14,83,055 വോട്ടര്‍മാര്‍

ഗുരുവായൂര്‍- 104957, 114969, 3, 219929
മണലൂര്‍- 109622, 119083, 1, 228706
ഒല്ലൂര്‍- 103027, 111218, 2, 214247
തൃശൂര്‍- 89331, 99910, 4, 189245
നാട്ടിക- 103535, 115164, 6, 218705
ഇരിങ്ങാലക്കുട- 98510, 108680, 4, 207194
പുതുക്കാട്- 99335, 105694, 0, 205029

തൃശൂര്‍ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം- പ്രായം തിരിച്ച്

18-19 വയസ്: 58,141
20-29: 4,24,933
30-39: 5,03,923
40-49: 5,34,777
50-59: 5,11,756
60-69: 3,73,770
70-79: 1,98,048
80-89: 55,343
90-99: 6,389
100-109: 140
110-119: 1

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം- പ്രായം തിരിച്ച്

18-19 വയസ്: 34177
20-29: 236808
30-39: 283332
40-49: 293568
50-59: 282743
60-69: 207015
70-79: 111051
80-89: 30744
90-99: 3527
100-109: 90
110-119: 0

Related posts

കൊടുങ്ങല്ലൂരിൽ ബൈക്കപകടത്തിൽ വ്യവസായി മരിച്ചു.

murali

ആറാട്ടുപുഴ തറക്കൽ പൂരത്തിനിടെ ആനയിടഞ്ഞു; നിരവധി പേർക്ക് പരിക്ക്.

murali

തൃശൂർ നഗരത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന് ആരോപണം.

murali
error: Content is protected !!