September 19, 2024
NCT
KeralaNewsThrissur News

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മുതല്‍ തുടങ്ങി : കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.

തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മുതല്‍ സ്വീകരണ – വിതരണ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ജി.പി.എസ് ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളില്‍ പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിച്ചു.

യാത്രാ വേളയില്‍ പൊലീസും സെക്ടറല്‍ ഓഫീസറും അനുഗമിക്കുന്നുണ്ട്. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ വിപുലമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

ചേലക്കര- ഗവ. എച്ച്.എസ്.എസ് ചെറുത്തുരുത്തി
കുന്നംകുളം- ഗവ. ബി.എച്ച്.എസ്.എസ് വടക്കാഞ്ചേരി
ഗുരുവായൂര്‍ – എം.ആര്‍ രാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, ചാവക്കാട്
മണലൂര്‍- ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗുരുവായൂര്‍
ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, വടക്കാഞ്ചേരി- തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ്
കൈപ്പമംഗലം- സെന്റ് ജോസഫ് എച്ച് എസ്, മതിലകം
ഇരിങ്ങാലക്കുട- ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട
പുതുക്കാട്- സെന്റ് ജോസഫ് കോളജ്, ഇരിങ്ങാലക്കുട
ചാലക്കുടി- കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാലക്കുടി
കൊടുങ്ങല്ലൂര്‍- പി. ഭാസ്‌ക്കരന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊടുങ്ങല്ലൂര്‍.

 

Related posts

തർക്കം പരിഹരിച്ചു; നാളെ മുതൽ പിവിആറിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

murali

യുവതി കടലിൽ ചാടി.

murali

അബ്ദുൾ കരീം നിര്യാതനായി.

murali
error: Content is protected !!