September 19, 2024
NCT
KeralaNewsThrissur News

യുവാവിനെ പാലത്തില്‍നിന്ന് താഴേക്ക് തള്ളിയിട്ട് വധിക്കാന്‍ ശ്രമിച്ച കേസിൽ മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം : യുവാവിനെ പാലത്തില്‍നിന്ന് താഴേക്കു തള്ളിയിട്ട് വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു പേര്‍ പോലീസിന്റെ പിടിയില്‍. പന്തല്ലൂര്‍ ആമക്കാട് സ്വദേശി പാലപ്ര സിയാദ് (29), വണ്ടൂര്‍ കാപ്പില്‍ സ്വദേശി തറമണ്ണില്‍ നൗഫല്‍ (30), പന്തല്ലൂര്‍ ആമക്കാട് സ്വദേശി കിഴക്കുംപറമ്പന്‍ അബ്ദുല്‍ ഹഖ് (27) എന്നിവരെയാണ് പാണ്ടിക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിപിന്‍ കെ. വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 12-ന് ആമക്കാടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളരാട് സ്വദേശി പീച്ചുണ്ണില്‍ ഇര്‍ഫാന്‍ എന്ന യുവാവിനെയാണ് പ്രതികള്‍ പാലത്തില്‍നിന്ന് താഴേക്ക് തള്ളിയിട്ട് വധിക്കാന്‍ ശ്രമിച്ചത്. ഇര്‍ഫാന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ പ്രതികള്‍ പതിനായിരംരൂപ ആവശ്യപ്പെടുകയും

തുടര്‍ന്ന് അടിപിടിയാവുകയുംചെയ്തു. പ്രകോപിതരായ പ്രതികള്‍ ഇര്‍ഫാനെ പാലത്തില്‍നിന്ന് താഴേക്കു തള്ളിയിടുകയും കല്ല് ഉള്‍െപ്പടെയുള്ളവ ഉപയോഗിച്ച് മര്‍ദിച്ച് പരിക്കേല്‍പ്പിച്ചുവെന്നുമാണ് കേസ്.

Related posts

എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.

murali

തൃപ്രയാറിൽ തയ്യൽ സാമഗ്രികൾ വിൽക്കുന്ന കടയ്ക്ക് തീപ്പിടിച്ചു.

murali

ചാവക്കാട് ഒരുമനയൂർ സ്ഫോടനം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

murali
error: Content is protected !!