September 20, 2024
NCT
KeralaNewsThrissur News

കേരള തീരത്ത് റെഡ് അലർട്ട്.

കള്ളക്കടൽ പ്രതിഭാസം: ശനിയാഴ്ച പുലർച്ചെ 2.30 മുതൽ റെഡ് അലർട്ട്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത.അതീവ ജാഗ്രത വേണം എന്ന് ദുരന്ത നിവാരണ അതോറിറ്റി. ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും നിർദേശം.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

4. ഇന്ന് രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം.

Related posts

ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ്.

murali

തൃശ്ശൂരിലും അവയവക്കച്ചവടം നടന്നുവെന്ന് വെളിപ്പെടുത്തല്‍; മുല്ലശ്ശേരിയിൽ ഏഴുപേരുടെ അവയവം ദാനം ചെയ്തത് ദാരിദ്ര്യം ചൂഷണം ചെയ്ത്.

murali

കേരളം ഒറ്റയ്‌ക്കല്ല; ഒപ്പം: വയനാട് ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

murali
error: Content is protected !!