September 19, 2024
NCT
KeralaNewsThrissur News

ഓൺലൈൻ ആപ്പ് വഴി 25 കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ.

തൃശ്ശൂർ : ഓൺലൈൻ ആപ്പ് വഴി 25 കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. മലപ്പുറം കാളികാവ് അമ്പലക്കടവ് പാലയ്ക്കത്തൊടി വീട്ടിൽ മുഹമ്മദ് ഫൈസലാണ് തൃശ്ശൂർ സിറ്റി ജില്ല ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ‘മൈ ക്ലബ് ട്രേഡ്സ്’ എന്ന ഓൺലൈൻ ആപ്പ് വഴിയാണ് ഇയാൾ പണം തട്ടിയത്.

മൈ ക്ലബ്ബ്‌ ട്രേഡ്സ് (എം.സി.ടി.) എന്ന ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് 256 ദിവസംകൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

എംസിടി ആപ്ലിക്കേഷൻ വഴി ലഭിച്ച ഡോളർ എമെർ കോയിനിലേക്ക് മാറ്റാൻ എറണാകുളത്തുള്ള ഫ്ലാറ്റിൽ എത്തിയതറിഞ്ഞാണ് ക്രൈംബ്രാഞ്ച് സ്ഥലത്തെത്തിയത്. ഫ്ലാറ്റിൽ ഒളിവിലായിരുന്ന മുഹമ്മദ് ഫൈസൽ പൊലീസ് എത്തുന്നത് കണ്ട് ​ഗുണ്ടകളെ കൊണ്ട് പൊലീസിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു. അസി പൊലീസ് കമീഷണർ ആർ മനോജ് കുമാറിന്‍റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ എഎം യാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

താങ്ങാവുന്നതിൽ കൂടുതൽ ഭാരം ഭൂമിക്ക് കൊടുത്തതാണ് ദുരന്തമായത്: കെ കെ രമ എം എൽ എ.

murali

ചേറ്റുവ സ്വദേശി മിഥിലാജ് ഷാർജയിൽ വെച്ച് മരണപ്പെട്ടു.

murali

എംബിബിഎസ് ബിരുദം നേടിയ വിദ്യാർത്ഥിനിക്ക് സിപിഐഎം നാട്ടിക നാലാം വാർഡ് കമ്മിറ്റി അനുമോദനം നൽകി.

murali
error: Content is protected !!