September 20, 2024
NCT
KeralaNewsThrissur News

അംഗൻവാടിയിലെ ടീച്ചറമ്മക്ക് യാത്രയയപ്പിന് സ്വർണ്ണ വളനൽകി ആദരിച്ചു.

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി 48-ാം നമ്പർ ചൈതന്യ അംഗൻവാടി വർക്കർ ഉഷ എൻ എസ് 43 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്നതിന്റെ ഭാഗമായി അഞ്ചാം വാർഡ് യാത്രയയപ്പ് യോഗം ആവണങ്ങാട്ടിൽ കളരി പാർക്കിംഗിൽ നടത്തി .

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും , കൗമാരക്കാരായ പെൺക്കുട്ടികൾക്കും , ഗർഭിണികൾക്കും മറ്റു സേവനങ്ങൾ നൽകി സമൂഹത്തിന് ഏറെ സംഭാവനചെയ്തും , സർവ്വീസ് കാലഘട്ടത്തിൽ ഏകദേശം 700 ൽ അധികം പേർക്ക് പ്രാരംഭ വിദ്യാഭ്യാസം നൽകിയുമാണ് ഉഷടീച്ചർ വിരമിക്കുന്നത് . ഗ്രാമപഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശുഭ സുരേഷ് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു.

ആവണങ്ങാട്ടിൽ കളരി അഡ്വ എ.വി.രാഹുൽ ടീച്ചർക്ക് ഉപഹാരമായ ഒരു പവൻ തൂക്കമുള്ള സ്വർണ്ണവളയും , മൊമന്റോയും സമ്മാനിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.കെ. പ്രദീപ്, കെ. വി ഭാസ്ക്കരൻ ,എഡിഎസ് പ്രസിഡന്റ് വിജയ പ്രകാശൻ, സംഘാടക സമിതി ട്രഷറർ ഗിരിജ കൊടപ്പുള്ളി , കൺവീനർ മജീദ് പോക്കാക്കില്ലത്ത്, പ്രകാശൻ കണ്ടങ്ങത്ത്, നന്ദന ബാബു , ഗീത, പ്രവീൺ കാട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു .

ഹിമ രജ്ഞിതൻ റിപ്പോർട്ട് അവതരിപ്പിച്ചു. രാമചന്ദ്രൻ തോട്ടുപുര, അജിത മോഹൻ ,രേണുക റിജു , ദീപ അജയ് , റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി . തുടർന്ന് കുട്ടികളുടെ കലാപരിപാടികളും , തിരുവാതിര കളിയും ഉണ്ടായിരുന്നു

Related posts

വാഹനാപകടത്തിൽ സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്ക്.

murali

ചാവക്കാട് – മുല്ലശ്ശേരി റൂട്ടിൽ സ്വകാര്യ ബസിൽ യാത്രക്കാരന്റെ പഴ്സ് മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ.

murali

നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു: കാർ യാത്രിക പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

murali
error: Content is protected !!