September 19, 2024
NCT
KeralaNewsThrissur News

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69.

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.  എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 425563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.69 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു.

71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം ഏപ്ലസ് നേടിയിട്ടുള്ളത്. ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും ഇന്ന് പ്രഖ്യാപിച്ചു.

Related posts

ലോക്സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച.

murali

ദേശീയപാത കേന്ദ്രീകരിച്ച് കോടികൾ തട്ടിയ കുപ്രസിദ്ധ ഹൈവേ കൊള്ളസംഘത്തെ ചാലക്കുടി പോലീസ് പിടികൂടി.

murali

ആഡംബര ബൈക്കിൽ കറങ്ങി മദ്യവില്പന; അമ്പഴക്കാട് സ്വദേശിയെ ആളൂർ പോലീസ് പിടികൂടി.

murali
error: Content is protected !!