September 19, 2024
NCT
KeralaMoviesNewsThrissur News

പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു.

പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. യോദ്ധ, ഗാന്ധർവം, നിർണയം, വ്യൂഹം എന്നിവ പ്രധാന ചിത്രങ്ങൾ. ഛായഗ്രഹകനും കൂടിയായിരുന്നു സംഗീത് ശിവൻ. ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു.

പ്രമുഖ സ്റ്റിൽ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവൻറെ മകനായി 1959 ലാണ് സംഗീത് ശിവൻ ജനിച്ചത്. പ്രശസ്ത ഫോട്ടോ​ഗ്രാഫർ ശിവനാണ് പിതാവ്. ഛായാ​ഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.

രഘുവരൻ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംവിധായകനായി അരങ്ങേറിയത്. 1997 ൽ സണ്ണി ഡിയോൾ നായകനായ ‘സോർ’ എന്ന സിനിമയിലൂടെ ബോളിവുഡിൽ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ് പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്‌ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിൽ ഇഡിയറ്റ്സ്, ഇ എന്ന ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിരുന്നു.

Related posts

കുന്നംകുളംത്ത് രോഗിയുമായി പോയിരുന്ന ആംബുലൻസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു.

murali

അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ കൊടുങ്ങല്ലൂർ സ്വദേശി പൊലീസിൽ കീഴടങ്ങി.

murali

വലപ്പാട് ഗ്രാമപഞ്ചായത്തിലെ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിച്ച വാട്ടർ കിയോസ്ക് ഉദ്ഘാടനം നിർവഹിച്ചു.

murali
error: Content is protected !!