NCT
KeralaNewsThrissur News

ഒമാൻ സുൽത്താൻ്റെ ഇന്ത്യാ സന്ദർശനം: പ്രത്യേക പതിപ്പ് ഏറ്റുവാങ്ങി എം.എ. യൂസഫലി.

മസ്കത്ത് : ഒമാൻ സുൽത്താനായി സ്ഥാനമേറ്റത്തിനു ശേഷമുള്ള സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ ഇന്ത്യയിലേക്കുള്ള ആദ്യത്തെ ഔദ്യോഗിക സന്ദർശനം ഉൾക്കൊള്ളുന്ന പതിപ്പ് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് പുറത്തിറക്കി.

സുൽത്താൻ ഹൈതമിൻ്റെ സന്ദർശനത്തിൻ്റെ വിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന ഇംഗ്ലീഷിലും അറബിയിലുമുള്ള “അൽ ഗോർഫ” പ്രസിദ്ധികരണം ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ ശൈഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ ഫവാസ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് സമ്മാനിച്ചു.

ഒമാൻ അൽ അൻസബ് ലുലു ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്. റോയൽ ഒമാൻ പോലീസ് ബ്രിഗേഡിയർ ജമാൽ സയ്യിദ് അൽ തായ്യി, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് സംബന്ധിച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ സുദൃഢമാക്കുന്ന സന്ദർശനത്തിന് ഏറെ സവിശേഷതകളുണ്ട്.

ഒമാൻ്റെ സവിശേഷമായ നിക്ഷേപ സാഹചര്യം ഇന്ത്യയിലെ വ്യവസായികൾ ഉപയോഗപ്പെടുത്തണമെന്ന് സന്ദർശന സമയത്ത് സുൽത്താൻ ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യാ സന്ദർശന വേളയിൽ ഡൽഹിയിൽ വെച്ച് ഒമാൻ സുൽത്താനുമായി യൂസഫലി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയുടെ ചിത്രമാണ് പ്രസിദ്ധീകരണത്തിൻ്റെ മുഖചിത്രത്തിനായി ഉപയോഗിച്ചത് എന്നത് ശ്രദ്ധേയമായി.

Related posts

ഭക്ഷ്യവിഷബാധ; പരിശോധനാഫലം വന്നാൽ മാത്രമേ കാരണം അറിയൂ..

murali

എരുമപ്പെട്ടിയിൽ മോഷ്ടാവ് പിടിയിൽ.

murali

വീട്ടിൽ ചാരായം വാറ്റ്: വീട്ടുടമ അറസ്റ്റിൽ.

murali
error: Content is protected !!