September 19, 2024
NCT
KeralaNewsThrissur News

മിന്നൽ ചുഴലിയിൽ അഞ്ഞൂറിലേറെ നേന്ത്രവാഴകൾ നശിച്ചു.

തൃക്കൂർ : കിഴക്കേ കള്ളായി പ്രദേശത്ത് മിന്നൽ ചുഴലിയിൽ അഞ്ഞൂറിലേറെ നേന്ത്രവാഴകൾ നശിച്ചു. മാന്തോട്ടത്തിൽ ജസ്റ്റിൻ്റെ 300 വാഴകളും, കർഷകരായ പ്രകാശൻ, സുഭാഷ്, ഭവദാസ് എന്നിവരുടെ വാഴകളുമാണ് കാറ്റിൽ ഒടിഞ്ഞുവീണത്. മേഖലയിൽ തെങ്ങുകളും കടപുഴകി വീണു.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. എട്ടു മാസം പ്രായമായ കുലച്ച വാഴകളാണ് നശിച്ചത്. ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വാഴകൾ നശിച്ചതോടെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. തൃക്കൂർ കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.

Related posts

മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; രണ്ട് കുട്ടികൾ മരിച്ചു.

murali

രണ്ടരവയസുകാരിയുടെ മരണം; പിതാവ് പൊലീസ് കസ്റ്റഡിയില്‍

murali

വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി.

murali
error: Content is protected !!