September 20, 2024
NCT
KeralaNewsThrissur News

വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡും മണപ്പുറം ഇൻസ്റ്റ്യൂട്ട് ഓഫ് സ്കിൽ ഡെവലപ്മെന്റ് ചേർന്ന് 18 നും 35 നും ഇടയിൽ പ്രായപരിധിയിൽ  ഉൾപ്പെടുന്ന പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട്  താന്ന്യം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കിഴക്കുമുറിയിൽ വച്ച് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.

വാർഡ് മെമ്പർ ആന്റോ തൊറയന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മാസ്കിൽ പ്രോജെക്ട് ഹെഡ് ഹേമന്ത് ഇ കെ സ്വാഗതം ആശംസിച്ചു. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശുഭാ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.

മണപ്പുറം ഫൗണ്ടേഷന് കീഴിൽ 2016 മുതൽ പ്രവർത്തിച്ചുവരുന്ന കേന്ദ്ര ഗവൺമെന്റ് അംഗീകൃത സ്കിൽ ഇൻസ്റ്റ്യൂഷൻ ആണ് മണപ്പുറം ഇൻസ്റ്റ്യൂട്ട് ഓഫ് സ്കിൽ ഡെവലപ്മെന്റ്  നഴ്സിങ് അസിസ്റ്റന്റ്, സർട്ടിഫൈഡ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫാഷൻ ഡിസൈനിങ് തുടങ്ങിയ കോഴ്സുകളാണ് വരുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസ്, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലാബ് സൗകര്യം, വിജയകരമായി കോഴ്സ് പൂർത്തിയാകുന്ന മുഴുവൻ വിദ്യാർഥികൾക്കും ജോലി എന്നതും മാസ്കിലിന്റെ പ്രത്യേകതയാണ്.

വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുവാനും ആ കോഴ്സുകൾ ക്കനുസൃതമായ തൊഴിലുകൾ കണ്ടെത്താനും ഈ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ വിദ്യാർത്ഥികളെ സഹായിച്ചു.

Related posts

പ്രശസ്ത കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു.

murali

പതിനാലുവയസുകാരന്റെ ആത്മഹത്യ ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റതിനാലെന്ന് ബന്ധുക്കള്‍.

murali

കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!