September 19, 2024
NCT
KeralaNewsThrissur News

ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി.

പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്ന അമീറുൽ ഇസ്ലാമിന്റെ ശിക്ഷാവിധിക്കെതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂർ ഇരിങ്ങോളിൽ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. നിയമവിദ്യാര്‍ത്ഥിയായിരുന്നു ജിഷ. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16നാണ് അസം സ്വദേശിയായ അമീറുൽ ഇസ്‌ലാം പിടിയിലായത്.

വിധി കേൾക്കാൻ ജിഷയുടെ അമ്മയും സഹോദരിയും കോടതിയിലെത്തിയിരുന്നു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കൃത്രിമമായി നിർമിച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണകോടതി പരിഗണിച്ചതെന്നുമായിരുന്നു അമീറുൽ ഇസ്‌ലാം സമർപ്പിച്ച അപ്പീലിലെ വാദം. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസം സ്വദേശിയായ അമീറുൽ ഇസ്‌ലാമിനെതിരെ നേരത്തെ തെളിഞ്ഞത്.

Related posts

മണിപ്പൂരിൽ നിന്ന് പാഠം പഠിക്കേണ്ടത് കേരളം : ജോൺ ബ്രിട്ടാസ് എം പി

murali

ചാലക്കുടിയിൽ ബൈക്കിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിലായി.

murali

അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയിലെ ഗീവർഗ്ഗീസ് സഹദായുടെ തീർഥ കേന്ദ്രത്തിൽ മോഷണം.

murali
error: Content is protected !!