September 19, 2024
NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്നും കുഴിമന്തിയടക്കമുള്ള ഭക്ഷണങ്ങൾ കഴിച്ച് വിഷബാധയേറ്റത് 85 ഓളം പേർക്ക്.

പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് വിഷബാധയേറ്റത് 85 ഓളം പേർക്ക്. ഇവരിൽ അൻപതോളം പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. സാരമായി വിഷബാധയേറ്റ ഒരു യുവതി കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ ഐസിയു വിലാണ്.

പെരിഞ്ഞനം വടക്കേ ഭാഗത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നും കുഴിമന്തിയടക്കമുള്ള ഭക്ഷണങ്ങൾ കഴിച്ചവർക്കാണ് വിഷബാധയേറ്റത്, സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും ഫുട് ആൻഡ് സേഫ്റ്റി വിഭാഗവും ഹോട്ടലിൽ പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു.

മൂന്നുപീടിക ടെമ്പോ സ്റ്റാൻഡിനടുത്തുള്ള സെയിൻ ഹോട്ടൽ ആണ് അടപ്പിച്ചത്. ഇവിടെ നിന്നും സാംപിളുകൾ ശേഖരിച്ച് പരിശോധനക്ക് കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്

Related posts

കെ എൽ ഡി സി കനാലിനോടു ചേർന്ന പാടശേഖരത്തിൽ വീണ് മാപ്രാണം സ്വദേശിയായ യുവാവ് മരിച്ചു.

murali

കയ്പമംഗലം പോലീസ് സ്റ്റേഷന് മണപ്പുറം ഫൗണ്ടേഷൻ പ്രിന്റർ നൽകി.

murali

12 വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നിമിഷപ്രിയയെ നേരില്‍കണ്ടു. വൈകാരിക നിമിഷങ്ങള്‍…

murali
error: Content is protected !!