September 20, 2024
NCT
KeralaNewsThrissur News

തളിക്കുളത്ത് അനധികൃതമായി വിൽപ്പനയ്ക്ക് കൊണ്ട് വന്ന 19.5 ലിറ്റർ മദ്യം വാടാനപ്പള്ളി എക്സൈസ് സംഘം പിടികൂടി.

തൃശ്ശൂർ (തളിക്കുളം) : പുതിയങ്ങാടിയിൽ അനധികൃതമായി വിൽപ്പനയ്ക്ക് കൊണ്ട് വന്ന 19.5 ലിറ്റർ മദ്യം പിടികൂടി. സംഭവത്തിൽ പുതിയങ്ങാടി ഒന്നാം കല്ലിൽ ഊണുങ്ങൽ വീട്ടിൽ രാഹുൽ രവി (24) യെ വാടാനപ്പള്ളി എക്സൈസ് സംഘം അറസ്റ്റു ചെയ്തു.

തളിക്കുളം, നാട്ടിക ഭാഗങ്ങളിൽ അനധികൃത മദ്യം കച്ചവടം നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജി. സുനിൽകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് തളിക്കുളം പുതിയങ്ങാടി മോഡൽ സ്കൂളിന് സമീപത്ത് നിന്നും യുവാവ് പിടിയിലായത്.

ഇയാളിൽ നിന്നും 500 മില്ലി ലിറ്റർ അടങ്ങുന്ന 39 കുപ്പികളിലായി 19.5 ലിറ്റർ മദ്യം പിടികൂടി. പുതുച്ചേരിയിൽ നിന്നും എത്തിച്ചതാണ് മദ്യം. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവൻ്റീവ് ഓഫീസർ ഹരിദാസ് ഗ്രേഡ് പിഒ ചന്ദ്രൻ വിജയൻ, അഫ്സൽ, ഡ്രൈവർ രാജേഷ് എന്നിവർ പങ്കെടുത്തു.

Related posts

ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി; ജോർജ് കുര്യന് ന്യൂനപക്ഷകാര്യം, ഫിഷറീസ് വകുപ്പുകൾ.

murali

ചുമര്‍ചിത്രകാരന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി കുറുപ്പ് നിര്യാതനായി.

murali

വെബ്കാസ്റ്റിങ്; തൃശൂര്‍ ജില്ലയിലെ മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു. നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം.

murali
error: Content is protected !!