September 20, 2024
NCT
KeralaNewsThrissur News

തൃശൂരിൽ താമര വിരിഞ്ഞു; സുരേഷ് ​ഗോപി വിജയിച്ചു.

‘തൃശൂർ ഞാനിങ്ങേടുക്കുവാ.. എനിക്കതു വേണം’, സുരേഷ്‌ഗോപിയുടെ വാക്കുകൾ തൃശ്ശൂരിലെ ജനങ്ങൾ ഏറ്റെടുത്തു.  കേരളത്തിൽ ആദ്യത്തെ താമര! തൃശൂരിൽ സുരേഷ് ​ഗോപി വിജയിച്ചു. ഔദ്യോ​ഗിക പ്രഖ്യാപനം. ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് തനിക്കു ദൈവങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ എന്തൊക്കെ ആവശ്യപ്പെട്ടോ അതിന്റെ അഞ്ചിരട്ടിയായി തിരിച്ചു നല്‍കിയ നല്‍കിയ തൃശൂരിലെ പ്രവര്‍ത്തകര്‍ക്കു നന്ദി. സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി ഭൂരിപക്ഷം – 74686 വോട്ടുകൾ

സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍

സുരേഷ് ഗോപി -ഭാരതീയ ജനതാ പാര്‍ട്ടി) – 412338

അഡ്വ. വി.എസ് സുനില്‍കുമാര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) – 337652

കെ. മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – 328124

അഡ്വ. പി.കെ നാരായണന്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി) – 2019

സുനില്‍കുമാര്‍ (സ്വതന്ത്രന്‍) – 1952

ദിവാകരന്‍ പള്ളത്ത് (ന്യൂ ലേബര്‍ പാര്‍ട്ടി) – 819

പ്രതാപന്‍ (സ്വതന്ത്രന്‍) -709

എം.എസ് ജാഫര്‍ഖാന്‍ (സ്വതന്ത്രന്‍) – 698

ജോഷി വില്ലടം (സ്വതന്ത്രന്‍) – 493

നോട്ട – 6072

 

Related posts

മൂന്ന് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവം: അച്ഛനും, നാട്ടുവൈദ്യനും അറസ്റ്റിൽ.

murali

ജാഫർ സാദിഖ് തങ്ങൾ ബുഖാരി അന്തരിച്ചു.

murali

സ്കന്ദജി നിര്യാതനായി.

murali
error: Content is protected !!