September 20, 2024
NCT
KeralaThrissur News

തൃശൂരിലെ തോൽവി; ഭരണവിരുദ്ധ വികാരം കാരണമായെന്ന് സിപിഐ.

തൃശൂരിലെ തോൽവിക്ക് ഭരണവിരുദ്ധ വികാരം കാരണമായെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്. കരുവന്നൂർ വിഷയമടക്കം തോൽവിയിൽ സാധ്വീനം ചെലുത്തിയിട്ടുണ്ടാകാം. കരുവന്നൂർ വിഷയം പാർട്ടി നിസ്സാരമായല്ല എടുത്തത്.

തൃശ്ശൂർ പൂരത്തിൻ്റെ നടത്തിപ്പിലുണ്ടായ പ്രശ്നങ്ങളിൽ ഗവൺമെൻ്റ് ശക്തമായ നടപടികൾ സ്വീകരിച്ചു. വോട്ടെടുപ്പിന് ശേഷം നടത്തിയ പ്രാഥമിക വിലയിരുത്തലിൽ തൃശൂരിൽ ജയിക്കുമെന്ന് തന്നെയായിരുന്നു കണ്ടെത്തിയത്. എന്നാൽ പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ല. കേരളത്തിലാകെ ഇടത് മുന്നണിക്ക് എതിരായ ജനവിധിയാണ് ഉണ്ടായത്.

തൃശ്ശൂരിൽ ബിജെപിക്ക് അനുകൂലമായി ജനവിധി വന്നു എന്നതാണ് പ്രശ്നം. മറ്റെല്ലായിടത്തും കോൺഗ്രസിന് വോട്ട് വർധിച്ചപ്പോൾ തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് എങ്ങനെ വോട്ട് വർധിച്ചു എന്നത് പരിശോധിക്കണം.

തൃശ്ശൂരിൽ ഉണ്ടായ തോൽവിയെ കുറിച്ച് വിശദമായ ഒരു പരിശോധന ആവശ്യമാണ്. ആളുകൾ എങ്ങനെയാണ് മറിച്ച് സുരേഷ് ഗോപിയിലേക്ക് പോയത് എന്നത് പരിശോധനക്ക് വിധേയമാക്കും. CPMന്റെയും CPIയുടെയും ആഭ്യന്തര അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ സംയുക്ത അന്വേഷണം നടത്താം.

Related posts

അതിമാരക മയക്കുമരുന്നുമായി രണ്ടുപേർ ചേർപ്പ് എക്സൈസിന്റെ പിടിയിൽ.

murali

ഞാൻ ഒളിച്ചോടിയിട്ടില്ല; എല്ലാത്തിനും എഎംഎംഎ ഉത്തരം പറയേണ്ട, ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം: മോഹൻലാൽ.

murali

കെ-റൈസ് ഇന്നുമുതൽ വിപണിയിൽ.

murali
error: Content is protected !!