September 19, 2024
NCT
KeralaNewsThrissur News

എസ്എസ്എൽസി, പ്ലസ് ടു: ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ പ്രതിഭകളെ ആദരിച്ചു.

ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ പ്രതിഭകളെ അനുമോദിക്കുന്ന ‘ആദരം’ പരിപാടി സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട ടൗൺഹാളിൽ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പരാജയം നേരിടാനുള്ള ശക്തി ഉണ്ടാക്കുകയാണ് പ്രധാനം എന്ന് അദ്ദേഹം പറഞ്ഞു. പരാജയങ്ങളെ തിരുത്തി മുന്നോട്ടു പോയാൽ മഹത്തായ പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായി. കേരളത്തിലെ ജനകീയവും ഗുണമേന്മയുമുള്ള വിദ്യാഭ്യാസം ലോകം അംഗീകരിച്ചതാണെന്നും നൂതന വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റിയെടുക്കുമ്പോൾ പതാക വാഹകരായി മുന്നിൽ നിൽക്കേണ്ടത് ഈ തലമുറയിലെ വിദ്യാർഥികൾ ആണെന്നും മന്ത്രി ഓർമിപ്പിച്ചു.

ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂധ ദിലീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്‌കൂളുകളില്‍ സംസ്ഥാന സിലബസില്‍ പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുമായ വിദ്യാര്‍ഥികള്‍ക്കാണ് പ്രതിഭാപുരസ്‌കാരം സമര്‍പ്പിച്ചത്.

നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും പ്ലസ് ടുവിന് മൂന്നു സ്ട്രീമുകളിലും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ച വിദ്യാലയത്തെയും ഇതോടൊപ്പം പ്രത്യേക പുരസ്‌ക്കാരം നല്‍കി ആദരിച്ചു.

Related posts

പെരിഞ്ഞനത്ത് ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്നു; ഒഴിവായത് വൻദുരന്തം.

murali

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാളിന് കൊടിയേറി.

murali

തൃശൂർ, പാലക്കാട് ജില്ലകളിലെ ചില എക്സൈസ് ഓഫീസുകളിൽ വിജലൻസിന്റെ മിന്നൽ പരിശോധന. നിരവധി ക്രമക്കേടുകൾ കണ്ടെത്തി.

murali
error: Content is protected !!