September 20, 2024
NCT
KeralaNewsThrissur News

തൃശ്ശൂരിലെ തോൽവിയും, കൂട്ടത്തല്ലും; കോൺഗ്രസ് നേതാക്കളോട് രാജിവെക്കാൻ നിർദേശം.

കെ.മുരളീധരന്റെ തോൽവിയിൽ തൃശ്ശൂർ കോൺഗ്രസിൽ നടപടി. ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരിനെയും കൺവീനർ എം.പി വിൻസെന്റിനെയും മാറ്റും. രാജിവയ്ക്കാൻ ഇരുവർക്കും നിർദ്ദേശം നൽകി നേതൃത്വം. വി.കെ ശ്രീകണ്ഠന് ഡിസിസിയുടെ ചുമതല.

തൃശ്ശൂരിലുണ്ടായ കൂട്ടത്തല്ലിന് പിന്നാലെയാണ് നേതാക്കൾക്കെതിരായ നടപടി. അന്വേഷണ കമ്മീഷനെ ഉടൻ നിയമിക്കും. അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കി തുടർനടപടികൾ സ്വീകരിക്കും. കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

തൃശൂരിലെ തോല്‍വിയില്‍ അന്വേഷണം നടത്താന്‍ ഉടന്‍ അന്വേഷണ കമ്മീഷനെ നിയമിക്കും. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.

Related posts

പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറി, ആളപായമില്ല.

murali

പെരിഞ്ഞനത്ത് പത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

murali

ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഉടമ ചാവക്കാട് സ്വദേശി ആബിദ് പറമ്പൻസ് അന്തരിച്ചു.

murali
error: Content is protected !!