September 20, 2024
NCT
KeralaNewsThrissur News

കുവൈറ്റ് തീപിടുത്തം; കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരണം.

തൃശൂർ : കുവൈറ്റിലെ തീപിടുത്തം നടന്ന ഫ്ലാറ്റിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബൻ എന്ന സുഹൃത്ത് നാട്ടിൽ അറിയിക്കുകയായിരുന്നു.

പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ ചാവക്കാട് സ്വദേശി ബിനോയ് തോമസ്സിനെ കാണാനില്ലെന്ന് അറിയിച്ചിരുന്നു. വിവരങ്ങൾ നോർക്കക്ക് കൈമാറി നടത്തിയ അന്വേഷണത്തിലാണ് ബിനോയ് മരിച്ചതായി സ്ഥിരീകരിച്ചത്. ബിനോയിയുടെ ചർച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റിൽ നിന്ന് സുഹൃത്ത് വിവരം അറിയിച്ചത്.

5 ദിവസം മുമ്പാണ് ബിനോയ് കുവൈറ്റിലെത്തുന്നത്. തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ബിനോയ് ഓൺലൈനിലുണ്ടായിരുന്നു എന്ന് വീട്ടുകാരും അറിയിച്ചിരുന്നു. കുവൈത്തിലെത്തിയതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അപകടം നടന്നതിന് ശേഷം ബിനോയിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ലായിരുന്നു.

  • മലയാളികളിൽ ഇത് വരെയായി 17 പേരെ തിരിച്ചറിഞ്ഞു.
    1.എറണാകുളം സ്വദേശി ഡെനി റാഫേൽ
    2.കൊല്ലം വയ്യാങ്കര സ്വദേശി ഷമീർ
    3. കൊല്ലം പന്തളം സ്വദേശി ആകാശ്
    4.പത്തനം തിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ നായർ
    5.പത്തനം തിട്ട കോന്നി സ്വദേശി സജു വർഗീസ്
    6.കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫാൻ എബ്രഹാം
    7.വെളിച്ചിക്കാൽ സ്വദേശി ലൂക്കോസ്
    8.പുനലൂർ സ്വദേശി സാജൻ ജോർജ്ജ്
    9.തൃക്കരിപ്പൂർ സ്വദേശി കേളു പൊന്മുലേരി
    10.കാസർഗോഡ് ചേർക്കള സ്വദേശി രഞ്ജിത്ത്
    11.തിരുവല്ല മേപ്രാൽ സ്വദേശി തോമസ് ഉമ്മച്ചൻ
    12.കണ്ണൂർ ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്ണ
    13.മലപ്പുറം തിരൂർ കൂട്ടായി സ്വദേശി നൂഹ്
    14.മലപ്പുറം പുലാമന്തോൾ സ്വദേശി ബാഹുലേയൻ
    15.ചങ്ങാനാശേരി സ്വദേശി ശ്രീഹരി പ്രസാദ്
    16.ബിനോയ് തോമസ് ചാവക്കാട് സ്വദേശി
    17.സിബിൻ തിരുവൊത്

Related posts

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 36 ആയി.

murali

വാഹനാപകടത്തിൽ അധ്യാപിക മരിച്ചു.

murali

പേരാമ്പ്രയിലെ അനുവിന്റെ മരണത്തില്‍ ദുരൂഹത. കൊലപാതകമെന്ന് നിഗമനം.

murali
error: Content is protected !!