September 20, 2024
NCT
KeralaNewsThrissur News

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിൽ കാരുണ്യഭവനം പദ്ധതിയിലേക്ക് തുക കൈമാറി.

പഴുവിൽ : പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷങ്ങൾക്കോടൊപ്പം, പാവങ്ങൾക്ക് വീട് വച്ചുകൊടുക്കുന്ന പദ്ധതിയായ കാരുണ്യഭവനം പദ്ധതിയിലേക്ക് തുക കൈമാറി.

തിരുനാൾ ദിനമായ ജൂൺ 13 വ്യാഴാഴ്ച്ച രാവിലെ 6ന് വിശുദ്ധ കുർബാന, 10ന് ആഘോഷമായ പാട്ടുകുർബാന, പള്ളിചുറ്റി പ്രദക്ഷിണം, ബാന്റ് വാദ്യം എന്നിവ ഉണ്ടായിരുന്നു. രാവിലെ 10ന് നടന്ന ആഘോഷമായ തിരുനാൾ  പാട്ടുകുർബാനക്ക് വേലൂപാടം ഇടവക അസിസ്റ്റന്റ് വികാരി ഫാ. പ്രിജോവ് വടക്കേത്തല മുഖ്യകാർമികനായി. വലപ്പാട് ഇടവക വികാരി റവ. ഫാ. ജെൻസ് തട്ടിൽ സന്ദേശം നൽകി.

പാവങ്ങൾക്ക് വീട് വച്ചുകൊടുക്കുന്ന പദ്ധതിയായ കാരുണ്യഭവനം പദ്ധതിയിലേക്ക് തിരുനാളിനോടനുബന്ധിച്ച് സമാഹരിച്ച രണ്ട് ലക്ഷം രൂപ, കൺവീനർമാർ ഇടവക വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂരിന് കൈമാറി.

ഇടവക വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റൻ്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ ഡിനോ ദേവസ്സി, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, റാഫി ആലപ്പാട്ട്, തിരുനാൾ കൺവീനർ കെ.ആർ. ആന്റണി, അന്തോണി നാമധാരികൾ, സെന്റ് ആന്റണീസ് കുടുംബ കൂട്ടായ്മ തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകി.

Related posts

യുവതിയെ കുത്തിവീഴ്ത്തി കത്തിച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു.

murali

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു.

murali

എടത്തിരുത്തി മുനയത്ത് നിന്നും വിദേശമദ്യം പിടികൂടി; പുഴയിലേക്ക് ചാടിയ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്.

murali
error: Content is protected !!