September 19, 2024
NCT
KeralaNewsThrissur News

നീറ്റ് പരീക്ഷ സുപ്രീം കോടതിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം – സി എച്ച് റഷീദ്

മത്സര പരീക്ഷകളുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്ന രീതിയിൽ നടത്തിയ ഇത്തവണത്തെ നീറ്റു പരീക്ഷ ക്രമക്കേടിനെ കുറിച്ച് സുപ്രീം കോടതിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി എച്ച് റഷീദ് ആവശ്യപ്പെട്ടു.

കഠിനാധ്വാനം ചെയ്ത് പരീക്ഷ എഴുതുന്നവരെ പിന്തള്ളി അനർഹർ മുന്നിൽ കയറി വരുന്നത് വിദ്യാർത്ഥികളെ മാനസികമായി തകർക്കുമെന്നും സി എച്ച് റഷീദ് പറഞ്ഞു.  ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മുസ്ലിം ലീഗ് വലപ്പാട് പഞ്ചായത്ത്‌ കമ്മിറ്റി ഏർപ്പെടുത്തിയ ശിഹാബ് തങ്ങൾ സ്മാരക വിദ്യാഭ്യാസ പുരസ്‌കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

പ്രസിഡന്റ്‌ എൻ. കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ. എ. ഹാറൂൺ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. ഒ. എസ്. നെഫീസ മുഖ്യ അഥിതി ആയി പങ്കെടുത്തു.

എടമുട്ടം സർവിസ് ബാങ്ക് പ്രസിഡന്റ്‌ ടി. യു. ഉദയൻ മുസ്ലിംലീഗ് നാട്ടിക നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. എസ്. റഹ്മത്തുള്ള, കരയാമുട്ടം മഹല്ല് ജനറൽ സെക്രട്ടറി പി. എം. അബ്ദുൽ ഗഫൂർ, എടമുട്ടം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രസിഡന്റ് ജിതേഷ് കാരയിൽ, നിഷാദ് കൊള്ളിക്കത്തറ,

പ്രമുഖ ജേർണലിസ്റ്റ് ശ്രീനിത, എ. എ. മുഹമ്മദ് ഹാരിസ്, ഹസീന കാദർ. എൻ. എ. ആഷിഖ് മജീദ്നെ ടിയപറമ്പിൽ. നൗഷാദ് മാസ്റ്റർ അബ്ദുൽ കാദർ കാവുങ്ങൽ, ഷമീർ കുട്ടമംഗലം. മൈത്രി വത്സൻ, പി. എം. അഷ്‌റഫ്‌, എ. കെ. സുബൈർ എന്നിവർ സംസാരിച്ചു.

Related posts

ദുബായിൽ ഒന്നരയാഴ്ച മുമ്പ് മരിച്ച ഗുരുവായൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് കൊണ്ടുവരും.

murali

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യത.

murali

സിദ്ധാർത്ഥന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ട് മുഖ്യമന്ത്രി.

murali
error: Content is protected !!