September 19, 2024
NCT
KeralaNewsThrissur News

പുതിയ തപാൽ നിയമങ്ങൾ പ്രാബല്യത്തിൽ.

ന്യൂഡൽഹി : പുതിയ തപാൽ നിയമങ്ങൾ പ്രാബല്യത്തിൽ. പോസ്റ്റ് ഓഫിസ് നിയമം 2023 പ്രകാരമുള്ള പുതിയ നിയമങ്ങൾ ജൂൺ 18 മുതൽ‌ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ 1898 ലെ ഇന്ത്യൻ പോസ്റ്റ് ഓഫിസ് നിയമം റദ്ദാക്കപ്പെടും

ലളിതമായ നിയമനിർമാണ മാനദണ്ഡങ്ങൾ സൃഷ്ടിക്കാനും പൊതുജനങ്ങൾക്ക് സർക്കാർ പദ്ധതികളുടെ പ്രയോജനങ്ങൾ ലഭ്യമാക്കാനുമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് പത്തിനാണ് പോസ്റ്റ് ഓഫിസ് ബിൽ 2023 രാജ്യസഭയിൽ അവതരിപ്പിക്കുന്നത്.

ഡിസംബർ നാലിന് ഇത് പാസാക്കി. പിന്നാലെ ഡിസംബർ 12, 18 തീയതികളിൽ ലോക്‌സഭ ബിൽ പരിഗണിക്കുകയും പാസാക്കുകയും ചെയ്തു. നിയമത്തിന് ഡിസംബർ 24-ന് രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു.

Related posts

റമദാനിലെ അവസാന വെളളിയാഴ്ച്ചയിൽ അന്തിക്കാട് മസ്ജിദിൽ ജുമുഅ നമസ്ക്കാരത്തിന് നിരവധി വിശ്വാസികൾ പങ്കെടുത്തു.

murali

തൃശൂർ റോയൽ ലയൺസ് ക്ലബ് സേവന പ്രവർത്തനങ്ങൾ പാലപ്പെട്ടി ബീച്ച് അംഗനവാടിയിൽ തുടക്കം കുറിച്ചു.

murali

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഇന്റർനെറ്റിൽ കത്തിക്കയറുന്നു.

murali
error: Content is protected !!