September 20, 2024
NCT
KeralaNewsThrissur News

ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‍രിവാളിന് ജാമ്യം.

ദില്ലി മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം. അറസ്റ്റിലായി നാളേക്ക് മൂന്ന് മാസം തികയാനിരിക്കെയാണ് മുഖ്യമന്ത്രി പുറത്തിറങ്ങുന്നത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം.

ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി. അരവിന്ദ് കെജ്‍രിവാൾ നാളെ പുറത്തിറങ്ങും. മാര്‍ച്ച് 21നാണ് ദില്ലി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂൺ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു. 18 ദിവസത്തിന് ശേഷം അരവിന്ദ് കെജ്‍രിവാളിന് വീണ്ടും ജാമ്യം ലഭിച്ചിരിക്കുന്നു.

Related posts

സംസ്കാരത്തിൻ്റെ പങ്കുവക്കലുകളാണ് സിനിമാമേളകൾ – രത്തീന

murali

ആയുർവ്വേധ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന്, ഔഷധകഞ്ഞി വിതരണവും

murali

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യത.

murali
error: Content is protected !!