September 20, 2024
NCT
KeralaNewsThrissur News

കുടുംബാരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി ആശുപത്രിയിലേക്ക് മാർച്ചും, ധർണ്ണയും നടത്തി.

പുന്നയൂർക്കുളം :  അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എ.എം.അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി. ബാബു അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മൊയ്തുണ്ണി,ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മന്ദലാംകുന്ന് മുഹമ്മദുണ്ണി,ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ അബുതാഹിർ, കെ. എച്ച് ആബിദ്, കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ എൻ.ആർ.ഗഫൂർ, പി. രാജൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ റഹീസ്, തുടങ്ങിയവർ സംസാരിച്ചു.

രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ആശുപത്രിയിലെ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

അണ്ടത്തോട് സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ചിന് ഷാഹിദ് കൊപ്പര വി. മയിൻകുട്ടി, അബു മാലികുളം ലിയാകത്ത് പയൂരയിൽ ഷെക്കീർ ഹുസൈൻ സിഎം ഗഫൂർ സലീൽ അറക്കൽ ടി എം ഇല്യാസ് അഷ്‌കർ അറക്കൽ,ഷെക്കീർ പൂളക്കൽ , ബക്കർ, തോട്ടേക്കാടൻ അലി കണ്ണത്തയിൽ പ്രിയേഷ്, റാഫി മാലികുളം ടി.കെ. കെബീർ, മായിൻ, അബ്ദുറസാഖ്,,ഷംസു അമീൻ റെഫീഖ് ചാലിൽ അൻവർ അസ്സൈനാരകത്ത് മുസ്തഫ സി യൂ. തുടങ്ങിയവർ നേതൃത്വം നൽകി. ഹുസൈൻ വലിയകത്ത് ധർണക്ക് നന്ദി പറഞ്ഞു.

Related posts

വിഴിഞ്ഞം ടിപ്പറപകത്തിൽ മരിച്ച അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരു കോടി രൂപ ധനസഹായം നൽകും.

murali

മനുഷ്യാവകാശ സംരക്ഷണ ഫോറം(HRPF) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്‌പശാല സംഘടിപ്പിച്ചു.

murali

വളർത്തുമീൻ മോഷ്ടിച്ചെന്നാരോപണം; വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

murali
error: Content is protected !!