September 20, 2024
NCT
KeralaNewsThrissur News

സമസ്ത കേരള സാഹിത്യപരിഷത്തിൻ്റേയും, തൃപ്രയാറിലെ അക്ഷരംപ്രതി വായന കൂട്ടായ്മയുടെയും നേതൃത്വത്തിൽ സാഹിത്യസദസ് സംഘടിപ്പിച്ചു.

തൃപ്രയാർ : സാഹിത്യം ഭാഷാവ്യവഹാരങ്ങളിലൂടെയാണ് എന്നും വളർന്നിട്ടുള്ളതെന്നും ഇന്ന് സോഷ്യൽ മീഡിയയാണ് സാഹിത്യത്തെ യഥാർത്ഥവായനയിൽ നിന്നും അകറ്റിയതെന്നും സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു. സമസ്ത കേരള സാഹിത്യപരിഷത്തിൻ്റേയും തൃപ്രയാറിലെ അക്ഷരംപ്രതി വായന കൂട്ടായ്മയുടെയും നേതൃത്വത്തിൽ നാട്ടികയിൽ സംഘടിപ്പിച്ച സാഹിത്യസദസ്സിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ നോവലുകളിൽ കാണുന്നത് ഇന്ന് പ്രത്യേക രീതിയിലുള്ള ഭാഷാ ശൈലിയാണെന്നും അദ്ദേഹം കൂടിച്ചേർത്തു. ജനാധിപത്യത്തിൽ പ്രാഥമികമായി വേണ്ടത് പ്രതിപക്ഷ ബഹുമാനമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരി മാനസി അറിയപ്പെട്ടു . ഇന്ന് അത് പണാധിപത്യത്വത്തിന് വഴിമാറി. വോട്ടു നേടി ജയിച്ചവർക്ക് ഉടൻതന്നെ കാലുമാറി മറുപക്ഷത്തേക്ക് മാറാനും മടിയില്ലാതായി. ഇത്തരക്കാരെ ജനങ്ങൾ നിഷ്ക്കാസനം ചെയ്യണമെന്നും അവർ പറഞ്ഞു.

നേരത്തേ സാഹിത്യ സദസ്സിൻ്റെ ഉൽഘാടനം സാഹിത്യ പരിഷത്ത് പ്രസിഡണ്ടും സാഹിത്യകാരനുമായ സി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. ഡോ.നെടുമുടി ഹരികുമാർ, കെ. ജി. ബാലകൃഷ്ണൻ ,പി.യു അമീർ എന്നിവർ സംസാരിച്ചു അശീതി യിലെത്തിയ കെ.ജി. ബാലകൃഷ്ണനെ സി. രാധാകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു.

തുടർന്ന് “ഭാഷാ വ്യവഹാരങ്ങളും സാഹിത്യ നിർമ്മിതിയും” എന്ന വിഷയത്തിൽ സെമിനാറുകൾ നടന്നു. ആദ്യസെമിനാറിൽ കെ.എ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പി.എഫ് മാത്യൂസ്, കെ. രഘുനാഥൻ, വി.ജി തമ്പി , കെ. ജി. ശേഖരൻ എന്നിവർ സംസാരിച്ചു.

ഉച്ചയ്ക്ക് ശേഷം നടന്ന സെമിനാറിൽ ശ്രീമൂലനഗരം മോഹനൻ അധ്യക്ഷത വഹിച്ചു. എം.കെ.ഹരികുമാർ, പി.ജെ. ജെ. ആൻ്റണി, എം.എൻ വിനയകുമാർ എം അബ്ദുൾഹമീദ്, ജോജിചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ” കവിതമഴ” അരങ്ങേറി. കവിയും ഗാനരചയിതാവുമായ ആർ. കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. കവികളായ പത്മാദാസ്, ബക്കർ മേത്തല ശ്രീലതവർമ്മ, വർഗ്ഗീസ് ആൻ്റണി, അഗസ്റ്റിൻ കുട്ടനെല്ലൂർ, കെ. ദിനേശ് രാജാ,ഷാജിതാസലിം എന്നിവർ കവിതകൾ അവതരിപ്പിച്ചു.

തുടർന്ന് നടന്ന സെമിനാറിൽ വി എൻ വിനയകുമാർ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് നൊറോണ ,ഡോ എം. കൃഷ്ണൻ നമ്പൂതിരി, ലാൽ കച്ചില്ലം എന്നിവർ സംസാരിച്ചു.
ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം “സാഹിത്യവും സമൂഹവും” എന്ന വിഷയത്തിൽ സമാപന പ്രഭാഷണം നടത്തി.

Related posts

വിൽപ്പനക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ ചാവക്കാട് പോലീസിന്റെ പിടിയിൽ.

murali

ആറാട്ടുപുഴ പൂരം : ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ ഒരുങ്ങി, സമര്‍പ്പണം 16ന്.

murali

സ്പായിൽ കത്തികാട്ടി ആറുലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ കവർച്ചചെയ്ത സംഘം അറസ്റ്റിൽ.

murali
error: Content is protected !!