September 19, 2024
NCT
KeralaNewsThrissur News

ബാലഗോകുലം തൃശ്ശൂര്‍ മഹാനഗര്‍ വാര്‍ഷികം സംഘടിപ്പിച്ചു.

തൃശൂര്‍ : ഭാരതീയമായ സാംസ്‌കാരിക ഉള്ളടക്കത്തെ പുതു തലമുറയക്ക് പകര്‍ന്നുകൊടുക്കുന്ന ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം വളരെ മാതൃകാപരമെന്ന് കഥാകൃത്ത് എന്‍ സ്മിത ടീച്ചര്‍. ബാലഗോകുലം തൃശ്ശൂര്‍ മഹാനഗര്‍ വാര്‍ഷിക ആഘോഷങ്ങള്‍ തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങള്‍ വരുംതലമുറയ്ക്ക് തന്നെ ഭീഷണിയായി മാറിയിരുന്ന ഒരു കാലഘട്ടത്തിലൂടെ കടന്ന് പോയപ്പോൾ ബാലഗോകുലം അത് ഏറ്റെടുത്ത് ദൗത്യം അമ്പതാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് അത് മികവിന്റ ലക്ഷണമാണ് എന്നും അവർ അഭിപ്രായപ്പെട്ടു.

ബാലഗോകുലം മഹാനഗര്‍ അധ്യക്ഷന്‍ വി.എന്‍. ഹരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ വി. ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഗീത മുകുന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു ജില്ലാ രക്ഷാധികാരി ഡോ ഈശ്വേരന്‍ നമ്പൂതിരി,ജില്ലാ ജോയിന്റ് സെക്രട്ടറി മധു.സി.കെ, കെ.സനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു രാവിലെ നടന്ന ചടങ്ങില്‍ മഹനഗര്‍ അദ്ധ്യക്ഷന്‍ വി.എന്‍ ഹരി പതാക ഉയര്‍ത്തി.

Related posts

ഞമനേങ്ങാട് ചേമ്പിൽ പുഷ്പാകരൻ ഭാര്യ ഉഷ നിര്യാതയായി.

murali

ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി .

murali

വാഹനാപകടം; ലോറിയും, ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

murali
error: Content is protected !!