September 20, 2024
NCT
KeralaNewsThrissur News

കർഷക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ അന്തിക്കാട് കൃഷിഭവൻ ഓഫീസിൻ്റെ മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിൻ്റ വില നാല് മാസം കഴിഞ്ഞിട്ടും വിതരണം ചെയ്യാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ അന്തിക്കാട് കൃഷിഭവൻ ഓഫീസിൻ്റെ മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

കർഷക കോൺഗ്രസ്സ് നാട്ടിക നിയോജക മണ്ഡലം പ്രസിഡൻ്റ് സുധീർ പാടൂർ അധ്യക്ഷത വഹിച്ചു. ജില്ലാ കോൾ കർഷക സംഘം പ്രസിഡൻ്റ് കെ.കെ. കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി.സജീവ് മുഖ്യ പ്രഭാഷണം നടത്തി.

കെ.ബി. രാജീവ്, വി.കെ. മോഹനൻ, ഇ.രമേശൻ, ഷൈൻ പള്ളിപറമ്പിൽ, ഗൗരി ബാബു മോഹൻ ദാസ്, റസിയ ഹബീബ്, എ.എസ്. വാസു എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് നയവ്യതിയാനം സംഭവിച്ചുവെന്നും കർഷകരേയും തൊഴിലാളികളേയും സംരക്ഷിക്കുന്നതിനു പകരം ദ്രോഹിക്കുന്ന നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് വർത്തമാനകാല രാഷ്ട്രീയം വ്യക്തമാക്കുന്നതായി കെ.കെ. കൊച്ചുമുഹമ്മദ് പറഞ്ഞു.

സിദ്ധാർത്ഥൻ കളത്തിൽ, സി.ആർ. വേണുഗോപാൽ, ജൊജൊ മാളിയേക്കൽ, എം.വിജയകുമാർ, പി.എം.രാജീവ്, ബിജേഷ് പന്നിപ്പുലത്ത്, ജോർജ് അരിമ്പൂർ, കിരൺ തോമാസ്, ഇ.സതീശൻ, ഷാനവാസ് അന്തിക്കാട്, ടിൻ്റൊ മാങ്ങൻ, ഷാജു മാളിയേക്കൽ, ഷിജിത്ത് കാരാമാക്കൽ, ഷാജു ചിറയത്ത്, ഷീല കൃഷണൻകുട്ടി, എ.പി. ഡെന്നി, സണ്ണി ചാക്കോ, ശങ്കരൻ കൊല്ലാറ, ജോൺ വെള്ളാട്ടുകര എന്നിവർ നേതൃത്വം നൽകി.

Related posts

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു.

murali

കാട്ടാനയെ പ്രകോപിപ്പിച്ച വിനോദസഞ്ചാരികൾക്കെതിരെ കേസ്: തമിഴ്നാട് സ്വദേശി 14 ദിവസം റിമാൻഡിൽ.

murali

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു.

murali
error: Content is protected !!