September 20, 2024
NCT
KeralaNewsThrissur News

ചേറ്റുവ പാലത്തിൽ വിളക്കണഞ്ഞിട്ട് മാസങ്ങൾ: അപകട സാധ്യത ചൂണ്ടിക്കാണിച്ചിട്ടും കണ്ടില്ലെന്ന് നടിച്ച് അതികൃതർ.

ചേറ്റുവ മണപ്പുറത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി തീർന്ന ചേറ്റുവ പാലം അവഗണനയിൽ. ചേറ്റുവ പാലത്തിലെ അപകട സാധ്യത ചൂണ്ടിക്കാണിച്ചിട്ടും കണ്ടില്ലെന്ന് നടിച്ച് അതികൃതർ. ദേശീയപാതയിലെ ചേറ്റുവ പാലത്തിലെ വഴിവിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങളായി.

രാത്രികാലങ്ങളിൽ പാലത്തിൽ കൂരാകൂരിരിട്ടാണ്, ഇരുട്ടിന്റെ മറവിൽ പാലത്തിൽ നിന്നും പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് മൂലം മത്സ്യത്തോഴിലാളികൾ ഉൾപ്പെടെയുള്ള വർക്ക് ഏറെ പ്രയാസം നേരിടുന്നുണ്ട്, രാത്രികാലങ്ങളിൽ ശക്തമായ മഴയുള്ളപ്പോൾ പാലത്തിലെ ഇരുട്ട് വാഹന യാത്രികർക്ക് ഏറെ ഭീഷണിയാണ്.

പാലത്തിലെ രണ്ട് നടപ്പാതയിലെയും സ്ലാബുകൾ തകർന്ന് കിടക്കാൻ തുടങ്ങീട്ട് വർഷങ്ങളായി. ദേശീയ പാത സംസ്ഥാന സർക്കാരിന് കീഴിലായിരുന്ന സമയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് ചേറ്റുവ പാലത്തിലെ അപകടസാധ്യത ചൂണ്ടിക്കാണിച്ച്

ചേറ്റുവയിലെ സാമൂഹ്യ പ്രവർത്തകൻ ലെത്തീഫ് കെട്ടുമ്മൽ പരാതി നല്കിയിരുന്നു. വർഷങ്ങൾ പിന്നിട്ടു മന്ത്രി ഇടപെട്ടിട്ടും ഇത് വരെയും ശാശ്വതമായ പരിഹാരം കാണാൻ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഇത് വരെ യാതൊരുവിധ നടപടിയും ഉണ്ടായില്ല.

Related posts

ആശുപത്രി ജീവനക്കാർക്ക് മന്ത്രിയുടെ സമ്മാനം.

murali

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിത്തി വെച്ച സർക്കാർ നടപടി സ്ത്രീവിരുദ്ധമാണെന്ന് മുസ്‌ലിം ലീഗ്.

murali

ചെറുതുരുത്തിയിൽ ഇടിമിന്നലേറ്റ് കോളേജ് വിദ്യാർഥിനിക്ക് പരിക്ക്..

murali
error: Content is protected !!