September 19, 2024
NCT
KeralaNewsThrissur News

പതിനാലുവയസുകാരന്റെ ആത്മഹത്യ ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റതിനാലെന്ന് ബന്ധുക്കള്‍.

എറണാകുളം ചെങ്ങമനാട്ടെ പതിനാലുവയസുകാരന്റെ ആത്മഹത്യ ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റതിനാലെന്ന് ബന്ധുക്കള്‍. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ ആഗ്‌നല്‍ (14)ആണ് മരിച്ചത്. ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കും. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാനാണ് നിലവില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ ഗെയിമാണ് 14 വയസുകാരന്റെ ജീവനെടുത്തതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രോണിക് ഡിവൈസുകള്‍ പരിശോധിക്കുന്നത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related posts

തൃശൂർ പൂരം: ഡ്യൂട്ടിക്ക് നഗരത്തിൽ വിന്യസിക്കുന്നത് 3200 പോലീസ് ഉദ്യോഗസ്ഥരെ.

murali

ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‍രിവാളിന് ജാമ്യം.

murali

ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ അന്തരിച്ചു.

murali
error: Content is protected !!